ഹെെപ്പർ ആക്ടിവിറ്റി എന്ന അവസ്ഥക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. നാം വിചാരിച്ചാൽ ഒരു പരിധിവരെ ഈ പെരുമാറ്റ വൈകല്യത്തെ ഒഴിവാക്കാനാകും. മാതാപിതാക്കളും മറ്റ് മുതിർന്നവരും വിചാരിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ഹൈപ്പർ ആക്ടിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ.
ഇന്ന് മിക്ക കുട്ടികളിലും കണ്ട് വരുന്ന പെരുമാറ്റ വൈകല്യമാണ് ഹെെപ്പർ ആക്ടിവിറ്റി. ഹെെപ്പർ ആക്ടിവിറ്റി എന്ന അവസ്ഥക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. നാം വിചാരിച്ചാൽ ഒരു പരിധിവരെ ഈ പെരുമാറ്റ വൈകല്യത്തെ ഒഴിവാക്കാനാകും.
മാതാപിതാക്കളും മറ്റ് മുതിർന്നവരും വിചാരിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ഹൈപ്പർ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ. കുട്ടികളിലെ ശ്രദ്ധാവൈകല്യവും ഹെെപ്പർ ആക്ടിവിറ്റിയും എന്ന വിഷയത്തെ പറ്റി എറണാകുളം ലൂര്‍ദ്ദ് ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ് ചൈല്‍ഡ് സൈക്കാട്രിസ്റ്റ് ഡോ. റിങ്കു തെരേസ ജോസ് സംസാരിക്കുന്നു.
സാധാരണ കുട്ടികളിൽ നിന്ന് അമിതമായി ഒാടി ചാടി നടക്കുക, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക, എല്ലാവരോടും ദേഷ്യത്തോടെ സംസാരിക്കുക ഇത്തരത്തിലുള്ള സ്വഭാവമായിരിക്കും ഹെെപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളിൽ കാണുന്നതെന്ന് ഡോ. റിങ്കു തെരേസ ജോസ് പറയുന്നു. 80 - 90 ശതമാനം കുട്ടികള്‍ക്കും ശ്രദ്ധാവൈകല്യം ഉണ്ടാകാം. ആറ് വയസ് ആകുമ്പോഴേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുണ്ടെന്ന് ഡോ. റിങ്കു തെരേസ ജോസ് പറയുന്നു.
ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് പഠന വൈകല്യം ഉണ്ടാകാം. ചില കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാറുണ്ട്. പെട്ടെന്ന് ദേഷ്യം വരിക, പുകവലിയുടെ ഉപയോഗം, മയക്കു മരുന്ന് ഉപയോഗിക്കുക ഇത്തരത്തിലുള്ള ദുശീലങ്ങളും ചില കുട്ടികളിൽ ഉണ്ടാകാമെന്നും ഡോ.റിങ്കു തെരേസ ജോസ് പറഞ്ഞു. ഹെെപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളോട് എപ്പോഴും സ്നേഹത്തോടെ വേണം പെരുമാറാൻ.
അവരെ ഒരു കാരണവശാലും ഒറ്റപ്പെടുത്തരുത്. ചെറിയകാര്യങ്ങൾക്കു പോലും അഭിനന്ദിക്കുകയാണ് വേണ്ടത്. അവനിലെ വ്യക്തിയെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ഈ വിഷയത്തെ പറ്റി കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക...

