കാണാന്‍ വളരെ നോര്‍മലായി മനുഷ്യന്‍ പക്ഷേ അയാളുടെ എക്സറേ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശ് ഖുശീനഗര്‍ സ്വദേശിയായ ജമാലുദ്ദീനാണ് വയറുവേദനയെത്തുടര്‍ന്ന് പരിശോധനക്കുവേണ്ടി ഗോരഖ്പൂരിലെ  ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ എക്സറേയും അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഞെട്ടിയിരിക്കുകയാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍.

ഒരു നോര്‍മല്‍ മനുഷ്യനില്‍ നിന്നും  വ്യത്യസ്തമായി ഇദ്ദേഹത്തിന്‍റെ ഹൃദയം വലത് വശത്തും കരളും പിത്താശയവും ഇടതു വശത്തുമായാണ് എക്സറെ റിപ്പോര്‍ട്ടില്‍ കാണുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് ജമാലുദ്ദീനെ പരിശോധിക്കുന്ന ഡോ. ശശികാന്ത് ദിക്ഷിത് പറയുന്നത് ഇങ്ങനെ: 'വയറുവേദനയുമായാണ് ജമാലുദ്ദീന്‍ ആശുപത്രിയില്‍ എത്തിയത്. വയറുവേദനയ്ക്ക് കാരണം പിത്താശയത്തില്‍ കല്ല് ആണെന്ന് ഞങ്ങള്‍ കണ്ടെത്തി. പക്ഷേ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്‍റെ പിത്താശയം ഇടതുവശത്തായാണുളളത്. വളരെ അപൂര്‍വമാണ് ഇത്തരം കേസുകള്‍. 

അവയവങ്ങള്‍എതിര്‍വശത്തായതിനാല്‍ ത്രീ ഡയമെന്‍ഷന്‍ ലാപ്രോസ്കോപ്പിക് മെഷീന്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനാണ് ചെയ്യാന്‍ സാധിക്കുക. ഇത്തരത്തില്‍ എതിര്‍വശത്ത് അവയവങ്ങളുമായി ജനിക്കുന്നവര്‍ ജീവിച്ചിരിക്കുന്നത് തന്നെ വളരെ അപൂര്‍വമാണ്'. ഇത്തരക്കാര്‍ക്ക് ഓപ്പറേഷന്‍സ് നടത്തുന്നതും ചികിത്സിക്കുന്നതും പ്രയാസകരമാണന്നും ഡോക്ടര്‍ വ്യക്തമാക്കി.