Asianet News MalayalamAsianet News Malayalam

മൂത്രാശയ അണുബാധയെ സൂക്ഷിക്കുക : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂത്രാശയ അണുബാധയ്‌ക്ക് പ്രധാന കാരണം ഇ-കോളി ബാക്‌ടീരിയയാണ്‌. മലദ്വാരത്തിലും മലാശയത്തിലുമാണ്‌ ഈ ബാക്‌ടീരിയ സാധാരണ കാണപ്പെടുന്നത്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടുന്നത്. 

urinary infection causes and symptoms
Author
Trivandrum, First Published Dec 6, 2018, 9:48 AM IST

ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്  മൂത്രാശയ അണുബാധ. മൂത്രാശയ അണുബാധയ്‌ക്ക് പ്രധാന കാരണം ഇ-കോളി ബാക്‌ടീരിയയാണ്‌. മലദ്വാരത്തിലും മലാശയത്തിലുമാണ്‌ ഈ ബാക്‌ടീരിയ സാധാരണ കാണപ്പെടുന്നത്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടുന്നത്. മലദ്വാരത്തില്‍ നിന്നുള്ള ബാക്‌ടീരിയകള്‍ മൂത്രനാളിയിലേക്ക് കടക്കാൻ വളരെ എളുപ്പമാണ്‌.

കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്‌. മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ അണുബാധ ഉണ്ടാകാം. അണുബാധ ഉള്ളിലേക്ക്‌ വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ്‌ എന്ന ഗുരുതര അവസ്ഥയ്ക്ക് കാരണമാകുന്നു.  

   ലക്ഷണങ്ങള്‍.......

1. മൂത്രത്തില്‍ പഴുപ്പ്‌ ഉണ്ടാവുക.
2.അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍.
2. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും.
3. അടിവയറ്റില്‍ വേദന.
4. രക്‌തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക.
5. മൂത്രത്തിന്‌ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക.
6. അറിയാതെ മൂത്രം പോകുക.
 
  മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്‌തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്‌. ഏതുതരം അണുക്കളാണ്‌ വളരുന്നതെന്ന്‌ കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്‌. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. ആന്റിബയോട്ടിക്‌ മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാക്കാം. കൃത്യമായ കാലയളവില്‍ ഡോക്‌ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്‌സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌.

 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. ധാരാളം വെള്ളം കുടിക്കുക.
2. ഒരിക്കലും മൂത്രം പിടിച്ച് നിർത്തരുത്.
3. വ്യക്‌തിശുചിത്വം പാലിക്കണം.
4. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
 

Follow Us:
Download App:
  • android
  • ios