കാത്തിരുന്ന് കാത്തിരുന്ന് ക്രിസ്തുമസ് ഇങ്ങെത്തി. ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടും ഒരുക്കി കാത്തിരിക്കുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ ഫുഡ് ആർട്ട് വിദഗ്ദ്ധയായ സിന്ധു രാജൻ ക്രിസ്തുമസിനെ വരവേൽക്കാൻ ഫുഡ് ആർട്ടിനെയും ഒപ്പം കൂട്ടിയിരിക്കുകയാണ്. ഡിസംബർ ഒന്നു മുതൽ ഓരോ ദിവസവും വ്യത്യസ്തമായ ഫുഡ് ആർട്ട് ഒരുക്കിയാണ് സിന്ധുവിന്റെ 'ക്രിസ്തുമസ് കൗണ്ട്ഡൗൺ'.
സിന്ധുവിന്റെ തീന്‍മേശ ശരിക്കുമൊരു ആര്‍ട്ട് ഗ്യാലറി തന്നെ
ക്രിസ്തുമസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ഫുഡ് ആർട്ട് രൂപത്തിൽ സിന്ധു ഒരുക്കിയിരിക്കുന്നത്. നക്ഷത്രങ്ങളുടെയും പുൽക്കൂടിന്റയും ക്രിസ്മസ് ട്രീയുടേയും സാന്റയുടേയും എല്ലാം രൂപത്തിൽ രുചിയൂറുന്ന വിഭവങ്ങളാണ് ഈ ക്രിസ്തുമസിനെ വരവേൽക്കാൻ സിന്ധു ഒരുക്കിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ 25 വരെയുള്ള 'ക്രിസ്മസ് കൗണ്ട്ഡൗൺ' ഫുഡ് ആർട്ട് കാണാം..
