ലൈംഗിക ഉണര്‍വിന്‌ പച്ചക്കറികളും സഹായിക്കുന്നു. കാരറ്റ്‌, സെലറി, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണര്‍വു പകരുന്ന പച്ചക്കറികളാണ്‌. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നവയാണെന്ന്‌ ആയുര്‍വേദം പറയുന്നു. ചീര, ചുവന്നുള്ളി, കോളിഫ്‌ളവര്‍ എന്നിവ പുരുഷന്മാരില്‍ ധാതുപുഷ്‌ടി ഉണ്ടാകാന്‍ ഉത്തമമാണ്‌. സെലറിയുടെ ഗന്ധം ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കും. സെലറിയില്‍ നാരുകള്‍ ധാരാളമുണ്ട്‌. കാലറിയും കുറവാണ്‌.

അതുകൊണ്ട്‌ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്‌. പാലക്‌ ചീരയില്‍ ഫോളിക്‌ ആസിഡ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ അണ്ഡോല്‍പാദനത്തിന്‌ സഹായിക്കുന്നു. ലൈംഗികമായി ഉണര്‍വു പകരുന്ന വിഭവങ്ങളാണ്‌ മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമുണ്ട്‌. രക്‌തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഇവ സഹായിക്കും.

ഇതുമൂലം ധമനികളിലൂടെ രക്‌തപ്രവാഹം സുഗമമാക്കും. ലൈംഗികാവയവങ്ങളിലേക്കും രക്‌തപ്രവാഹം വര്‍ധിക്കും. ലൈംഗികതയ്‌ക്ക് കൂടുതല്‍ ഊര്‍ജം പകരും. പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനും ഇവ സഹായിക്കുന്നു.