Asianet News MalayalamAsianet News Malayalam

പ്രായം കൂടുന്നു; സ്വന്തം ചോരയില്‍ നിന്നും ബ്യൂട്ടി ക്രീം ; ലക്ഷങ്ങള്‍ ചെലവിട്ട് ബെക്കാമിന്റെ ഭാര്യ

ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായ ഡോക്ടര്‍ ബാര്‍ബറാ സ്റ്റുറം ആണ് ക്രീം തയ്യാറാക്കിയിരിക്കുന്നത്. ചര്‍മ്മത്തിന്റെ പ്രായം നിയന്ത്രിക്കാന്‍ ക്രീം സഹായിക്കുമെന്നാണ് വിക്ടോറിയ വിശദമാക്കുന്നത്. വാംപയര്‍ ഫേഷ്യല്‍സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഉല്‍പ്പന്നം. 
 

Victoria Beckham's Moisturiser made from her own blood
Author
London, First Published Jan 16, 2019, 9:57 PM IST

ലണ്ടന്‍: സ്വന്തം ചോരയില്‍ നിന്നുണ്ടാക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുവിനായി ലക്ഷങ്ങള്‍ ചെലവിട്ട് പ്രമുഖ ഫാഷന്‍ ഡിസൈനര്‍. ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യയും  ലണ്ടനിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ വിക്ടോറിയ ബെക്കാമാണ് സ്വന്തം ചോരയില്‍ നിന്നുണ്ടാക്കുന്ന മോയ്ചറൈസിങ് ക്രീമിനായി ലക്ഷങ്ങള്‍ ചെലവിട്ടത്. 

രക്തത്തിലെ കോശങ്ങള്‍ തന്നെ ഉപയോഗിച്ചാണ് ക്രീം തയ്യാറാക്കിയിരിക്കുന്നതെന്ന് വിക്ടോറിയ ബെക്കാം  അറിയിച്ചു. ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായ ഡോക്ടര്‍ ബാര്‍ബറാ സ്റ്റുറം ആണ് ക്രീം തയ്യാറാക്കിയിരിക്കുന്നത്. ചര്‍മ്മത്തിന്റെ പ്രായം നിയന്ത്രിക്കാന്‍ ക്രീം സഹായിക്കുമെന്നാണ് വിക്ടോറിയ വിശദമാക്കുന്നത്. വാംപയര്‍ ഫേഷ്യല്‍സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഉല്‍പ്പന്നം. 

ക്രീം ഉപയോഗിച്ച ശേഷം മികച്ച അനുഭവമാണെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിക്ടോറിയ പുതിയ ക്രീമിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. ചര്‍മ്മ സംരക്ഷണത്തിന് വേറിട്ട വഴികള്‍ തിരയുന്നത് ഹോളിവുഡില്‍ സര്‍വ്വ സാധാരണമാണ്. സ്വന്തം ചര്‍മ്മത്തിന് ഉചിതമായ രീതിയിലുള്ള മികച്ച ഉത്പന്നങ്ങള്‍ക്കായി ഏതറ്റം വരെ പോകാനും താരങ്ങള്‍ തയ്യാറാകാറുണ്ട്.  

Follow Us:
Download App:
  • android
  • ios