'യേ' എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ റീട്വീറ്റ് ചെയ്തത്

സൗന്ദര്യ സംരക്ഷണത്തിനും പരിപാലനത്തിനുമെല്ലാം പലവിധ മാര്‍ഗങ്ങളും പയറ്റുന്ന കാലഘട്ടമാണിത്. ഏത് മേഖലയാണെങ്കിലും വ്യത്യസ്ഥതയാണ് പ്രധാന ഘടകം. പുതുമ കൊണ്ടുവരുന്നത് ആരാണോ അവര്‍ക്കാണ് ഫാഷന്‍ ലോകത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കുക. 

ഇത്തരത്തില്‍ പുതുമയുമായി എത്തിയതാണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തം മുടി മുറിച്ചാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ആദ്യം അല്‍പം മുടി കൂട്ടിപ്പിടിച്ച് കെട്ടിയിടുന്നു. തുടര്‍ന്ന് കെട്ടിന് അല്‍പം മുകളില്‍ വച്ചായി ഇത് ഒന്നിച്ച് മുറിക്കുന്നു. ഇനി മുറിച്ച മുടിയുപയോഗിച്ച് ഒരു മേക്കപ്പ് ബ്രഷുണ്ടാക്കാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

മുറിച്ച മുടി കൊണ്ട് മേക്കപ്പ് ബ്രഷുണ്ടാക്കുന്ന വിധവും വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. 

Scroll to load tweet…

'യേ' എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ റീട്വീറ്റ് ചെയ്തത്. വീഡിയോയെ വിമര്‍ശിച്ചാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്. അതേസമയം ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ മുടിയുപയോഗിച്ചുള്ള മേക്കപ്പ് ബ്രഷുപയോഗിക്കുന്നത് തൊലിക്ക് നല്ലതാണെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.