Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ലൈംഗികവിരക്തി ഒരു അബദ്ധ ധാരണ - വൈറലാകുന്ന കുറിപ്പ്

ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം. നിയമപരമായ ലൈംഗികതയില്‍ മാത്രം അധിഷ്ഠിതമാണ് വിവാഹം. വിവാഹങ്ങളിൽ പെണ്ണിന്റെ വയസ്സ് ആണിനേക്കാൾ കൂടുമ്പോൾ പലർക്കും സഹിക്കാൻ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്കാരം. 45 വയസായാൽ നശിക്കുന്ന സ്ത്രീത്വം എന്താണാവോ

viral facebook post on women sex
Author
Thiruvananthapuram, First Published Sep 24, 2018, 7:54 PM IST

പൊതു ഇടങ്ങളില്‍ ലൈംഗിക വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കുന്നവരാണ് മലയാളികള്‍. അപ്പോള്‍ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് വലിയ മൗനം സമൂഹം പുലര്‍ത്താറുണ്ട്. പുരുഷനാണ് ലൈംഗിക ബന്ധത്തില്‍ പ്രാമാണികനാകേണ്ടതെന്ന മിഥ്യധാരണ സ്ത്രീകള്‍ക്ക് ഇടയില്‍ തന്നെയുണ്ട്. ഇത്തരം ഒരു അവസ്ഥയിലാണ് ഡോക്ടര്‍ വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. ലൈംഗികമായി വികലമായ ധാരണകള്‍ പേറുന്ന സമൂഹത്തെക്കുറിച്ചാണ് ഈ കുറിപ്പ് വ്യക്തമാക്കുന്നത്.

ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം. നിയമപരമായ ലൈംഗികതയില്‍ മാത്രം അധിഷ്ഠിതമാണ് വിവാഹം. വിവാഹങ്ങളിൽ പെണ്ണിന്റെ വയസ്സ് ആണിനേക്കാൾ കൂടുമ്പോൾ പലർക്കും സഹിക്കാൻ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്കാരം. 45 വയസായാൽ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റിൽ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷൻ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങൾ ഒരു പ്രത്യേകപ്രായത്തിൽ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ആ നഷ്ട്ടമാകൽ ലൈംഗികതയെന്നു നമ്മളിൽ പലരും ഊഹിക്കുകയും ചെയ്യും. എന്നാൽ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എന്ന് വീണ ചോദിക്കുന്നു

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

heterosexual വിവാഹങ്ങളിൽ പെണ്ണിന്റെ വയസ്സ് ആണിനേക്കാൾ കൂടുമ്പോൾ പലർക്കും സഹിക്കാൻ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്കാരം. 45 വയസായാൽ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റിൽ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷൻ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങൾ ഒരു പ്രത്യേകപ്രായത്തിൽ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ആ നഷ്ട്ടമാകൽ ലൈംഗികതയെന്നു നമ്മളിൽ പലരും ഊഹിക്കുകയും ചെയ്യും. എന്നാൽ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.

1 ലൈംഗികത പാപമാണെന്നുള്ള തരത്തിൽ കുട്ടികളെ വളർത്തൽ. കുട്ടികൾ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങൾ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോൾ "ഇച്ഛിച്ചി" എന്നും പറഞ്ഞ് ഇടപെടുന്നത് വളർച്ചാകാലഘട്ടത്തിലെ ആദ്യം മോറൽ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് "അമർച്ച ചെയ്യപ്പെടുന്ന ലൈംഗികത".മറ്റൊരു തരത്തിൽ പറഞ്ഞാൽ അവിടെ ഉരുവാകുന്നതാണ് "വികലമായ ലൈംഗികത". ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കൽ vaginismusന്റെ (മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങൾ ആണ് ഏറ്റവും കൂടുതൽ ഉള്ളത്.) പലകാരണങ്ങളിൽ ഒന്ന്.

ഭാവിയിൽ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാൻ, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാൻ പോലും സ്ത്രീകൾ വിമുഖരാവാൻ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളിൽ താല്പര്യമെടുക്കുന്നതും ഇത്തരത്തിൽ പലവിധം സങ്കീർണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.

എന്നാൽ ഈ അമർച്ച അല്ലെങ്കിൽ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാൻ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളിൽ താനാണ് മുൻകൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കിൽ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. "ചേട്ടൻ എനിക്കൊട്ടും സുഖം തരുന്നില്ല" എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കൽപ്പത്തിലെ "വേശ്യ" ആണെന്ന് ചേട്ടന്മാർ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുൻകൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളിൽ കയറിയിരുന്നു അവൾക്കിഷ്ടമുള്ള രീതിയിൽ ലൈംഗികത നിയന്ത്രിക്കുന്ന രീതിയിൽ എത്ര ആൺജീവിതങ്ങൾ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തിൽ നടക്കില്ലല്ലോ viral facebook post on women sex;)

2 വ്യക്തിശുചിത്വം. 
പ്ലസ് ടു കഴിഞ്ഞയുടൻ/ പതിനെട്ടു പൂർത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാൻ MBBS രണ്ടാം വർഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവൾ ഫോൺ ചെയ്യുന്നത്. തന്നേക്കാൾ പതിനഞ്ചു വയസ്സ് മൂത്ത ഭർത്താവ് മിക്കവാറും രാത്രികളിൽ ഓറൽ സെക്സ് ചെയ്യിക്കും. "മൂത്രത്തിന്റെയും മറ്റും ദുർഗന്ധം സഹിക്കാൻ വയ്യെടി" എന്നും പറഞ്ഞാണ് അവൾ കരഞ്ഞത്.

ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങൾ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാൻ സെക്സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടർ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവൾ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയിൽ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാൻ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറൽ സെക്സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ viral facebook post on women sex:( . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാൾ അവൾക്കു അടിവസ്ത്രം പോലും വാങ്ങാൻ കാശുകൊടുക്കാത്ത ലെവെലിലേക്കു വളർന്നു. ജീവിതസാഹചര്യങ്ങൾ കൊണ്ട് അവളിന്നും ഇതേ അവസ്ഥയിൽ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളിൽ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയർപ്പും മാത്രമല്ല വായ്നാറ്റം പോലും ദാമ്പത്യജീവിതങ്ങളിൽ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകൾക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാൻ കഴിയും? ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറൽ anal സെക്സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തിൽ റേപ്പ് നടന്നാൽ ഇന്ത്യൻ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.

3 കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രം സെക്സ് ചെയ്യണം എന്ന മതംവിശ്വാസങ്ങൾ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് . ആൺകുട്ടികൾ ഫുട്ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോൾ കൊന്തയും വിളക്കും നിസ്കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങൾ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതിൽനിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ "പരപൂരവെടികൾ" ആയി സമൂഹം വിലയിരുത്തുന്നു.

4 ഹോർമോണൽ പ്രശ്നങ്ങൾ.

ആർത്തവവിരാമത്തോടെ ലൈംഗികത നിൽക്കും എന്നാണ് പലരും വിചാരിക്കുന്നത്. സ്ത്രീകൾക്ക് ലൈംഗിക വിരക്തി ഉണ്ടാവുന്നു എന്ന് പറയുന്നത് വെറുതെയാണ്. നാല്പത്തഞ്ചു വയസ്സിൽ ഗർഭപാത്രം നീക്കം ചെയ്യുമ്പോൾ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്തേക്കൂ, ഭാവിയിൽ അഥവാ പ്രശ്നം വന്നാൽ ഇനി വീണ്ടും ഓപ്പറേഷൻ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിർത്തുക തന്നെ വേണം.അതിൽ പ്രധാനമാണ് അണ്ഡാശയങ്ങൾ. ആർത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആർത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളിൽ ലൂബ്രിക്കേഷൻ ഉണ്ടാവുന്നില്ല, അതിനാൽ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികൾ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാൻ സ്ത്രീകൾ തയ്യാറല്ല, ചികിത്സകർ ബോധവൽക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാൽ പൊട്ടുന്ന വിഷയമാണ്. അമ്മമാർ ചുരിദാർ ഇടുന്നതുപോലും സമ്മതിക്കാത്ത ആൺമക്കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിർത്താൻ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാൽ മതി.

5 ലൈംഗികരീതികൾ പൊസിഷനുകൾ. 
എല്ലാ ദിവസവും മിഷനറി പൊസിഷൻ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തിൽ രണ്ടുപേരുടെയും പരസ്പരസ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ എല്ലാം ഓക്കെ ആവും.

6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേർക്കുന്നു. നിയമപരമായി ലൈംഗികതയിൽ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാൽ ഇണകളുടെ മാനസികസ്നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാൾ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.

മറ്റൊരുകാര്യം ചേർത്ത് പറയാനുള്ളത് ഇതാണ്. വനിതകൾക്കാണ് പുരുഷന്മാരേക്കാൾ കൂടുതൽ ജീവിതദൈർഘ്യം. അപ്പോൾ വയസ്സിൽ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താൽ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭർത്താവ് മരിക്കുമ്പോൾ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാൾ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം viral facebook post on women sex;)

കൂടുതൽ അലങ്കാരമില്ലാതെ പറഞ്ഞാൽ as dr Devraj Dhanya says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കിൽ, വരച്ച വരയിൽ നിൽക്കണമെങ്കിൽ, പ്രായത്തിൽ ഇളയതാവണം. ഒരു 5 - 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കിൽ പുരുഷന്റെ അൻപതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ

Harry Haris writes
പ്രായം തന്നെക്കാൾ മുതിർന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റർ ഓഫീസിൽ സമീപിച്ചപ്പോൾ അവിടെ ഉള്ള സബ് രജിസ്റ്റർ ഓഫീസർ ന്റെ ഒരു ഉപദേശം " മോനെ നിനക്ക് ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങൾക്ക് ഒരു 45 വയസ്സ് കഴിഞ്ഞാൽ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും... "
അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കിൽ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കൾ ആണോ?? അവരുടെ മാനസിക വൈകാര്യതകൾക്കു ഈ സമൂഹത്തിൽ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകൾ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ് എന്നാണോ?? 
എന്തായാലും ഒന്നുറപ്പാണ് അയാൾ അങ്ങനെ പറയുമ്പോൾ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാൾക്കുണ്ടാകും അപ്പോൾ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകൾക്കു പിന്നിലാണെന്ന് സാരം...

Follow Us:
Download App:
  • android
  • ios