Asianet News MalayalamAsianet News Malayalam

ഉരുക്ക് വെളിച്ചെണ്ണ ദിവസവും പുരട്ടൂ; ​ഗുണങ്ങൾ പലതാണ്

ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് . ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം.ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി  തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. 

virgin coconut oil for hair and skin
Author
Trivandrum, First Published Feb 17, 2019, 9:44 AM IST

മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്.

ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് . ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം.  ഉരുക്ക് വെളിച്ചെണ്ണയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

‌ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. 

virgin coconut oil for hair and skin

 ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. 

ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു .ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മമുള്ളവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.


 

Follow Us:
Download App:
  • android
  • ios