ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളുള്ള തീവ്ര ഉത്കണ്ഠ രോഗമാണ് പാനിക്ക് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്കിന്‍റേതായ എല്ലാ ലക്ഷണങ്ങളുമുള്ള ഇത് സ്ത്രീകളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ ശരീരത്തിനും മനസ്സിനും താങ്ങാന്‍ സാധിക്കാത്ത തോതില്‍ ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഭയവും അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് പാനിക്ക് അറ്റാക്കായി പ്രകടമാവുന്നത്. 

ശരീരത്തിനോ മനസ്സിനോ ഉണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങളെ ഏറെ സങ്കീര്‍ണമായി കണക്കാക്കുന്നവര്‍ക്കും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്കും ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്. 

പാനിക്ക് അറ്റാക്കിന്‍റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം

1. പെട്ടന്നുണ്ടാവുന്ന ഭയം

2. ഹൃദയമിടിപ്പ് ക്രമാതീതമാവുക 

3. അമിതമായി വിയര്‍ക്കുക 

4. പെട്ടന്ന് ക്ഷീണം അനുഭവപ്പെടുക

5. കുഴഞ്ഞു പോവുന്നതു പോലെ തോന്നുക 

6. നെഞ്ചുവേദന 

7. ശരീരത്തിന് മരവിപ്പ്

8. ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട്

9. തലകറക്കം

10. ശരീരത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക