Asianet News MalayalamAsianet News Malayalam

ആമവാതം: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Warning symptoms of  Rheumatoid Arthritis
Author
First Published Jan 7, 2018, 4:30 PM IST

സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഒാരോ ദിവസവും വ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങൾ.

Warning symptoms of  Rheumatoid Arthritis

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ നോക്കാം: 

1. തളർച്ച 

തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്​ചകളോ മാസങ്ങളോ പിന്നിടു​മ്പോഴേക്കും തളർച്ച മറ്റ്​ ലക്ഷണങ്ങൾക്ക്​ വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം. 

2. സന്ധികളിലെ മരവിപ്പ്​ 

വാതത്തി​​ന്‍റെ ആദ്യ ലക്ഷണമാണ്​ മരവിപ്പ്​. സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുക. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക. 

Warning symptoms of  Rheumatoid Arthritis

3. സന്ധിവേദന ​

മരവിപ്പ്​ പലപ്പോഴും സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം. 

4. തരിപ്പും വിറയലും 

​തരിപ്പ്​, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും. 

Warning symptoms of  Rheumatoid Arthritis

Follow Us:
Download App:
  • android
  • ios