ലണ്ടന്‍: നിയന്ത്രണമില്ലാതെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ കാണുന്നവര്‍ ജാഗ്രതൈ. അധികം പോണ്‍ കാണുന്നവര്‍ക്ക് പ്രജനനശേഷി നഷ്ടപ്പെടുമെന്നാണ് പഠനം. കൂടുതല്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ ഉദ്ധാരണ ശേഷി നശിക്കുമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ട് പറയുന്നത്‍. മറ്റ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക-ശാരീരിക ആരോഗ്യത്തെയും പോണ്‍ കാഴ്ച പ്രതികൂലമായി ബാധിക്കും. 

അശ്ലീല വീഡിയോകള്‍ കാണുന്ന പത്തില്‍ ഒരാള്‍ക്ക് വീതം ഉദ്ധാരണ ശേഷി നഷ്ടപ്പെടുത്തുന്നതായാണ് കണ്ടെത്തല്‍. ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭൂരിപക്ഷം പേരും 13നും 25നും ഇടയ്ക്ക് പ്രായമുള്ളവരും പതിവായി പോണ്‍ വീഡിയോകള്‍ ആസ്വദിക്കുന്നവരുമാണ്. 

പോണ്‍ കണ്ട് ലൈംഗിക സംതൃപ്തി നേടുന്നവര്‍ക്ക് പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നും പഠനത്തില്‍ കണ്ടെത്തി. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് ഡിജിറ്റല്‍ ഡിവൈസുകളുടെയും ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കള്‍ക്കിടയില്‍ പോണ്‍ കാണുന്നതിനും വര്‍ധന ഉണ്ടായിട്ടുണ്ട്.