നടത്തത്തിന്‍റെ ശൈലികള്‍ മാറ്റി പരീക്ഷിക്കാവുന്നതാണ് നടത്തത്തെപ്പറ്റി അമിതമായ ആകുലതയും നന്നല്ല

ശരീരാവയവങ്ങളുടെ ചലനങ്ങളിലൂടെ വ്യക്തിത്വം തിരിച്ചറിയാന്‍ പല വിദ്യകളും പ്രയോഗിച്ചുവരുന്നുണ്ട്. കണ്ണുകളുടെ ഇളക്കം, തല കുലുക്കുന്നതിന്‍റെ രീതികള്‍, വിരലുകളുടെ ഇരിപ്പ്.... അങ്ങനെയങ്ങനെ... എന്നാല്‍ നടക്കുന്ന ശൈലി വച്ചും വ്യക്തിത്വം അളക്കാന്‍ കഴിയും.

ചില രീതികള്‍ ഇതാ-

1. അതിവേഗത്തില്‍ നടക്കുന്നവര്‍...

അമിതവേഗത്തില്‍ നടക്കുന്നവര്‍ തിരക്കുള്ളവരാണെന്നാണ് കണക്കാക്കപ്പെടാറ്. എന്നാല്‍ സ്ഥിരമായി അമിതവേഗതയില്‍ നടക്കുന്നവര്‍ ഊര്‍ജ്ജസ്വലരാണെന്നാണ് മനസ്സിലാക്കേണ്ടത്. ഊര്‍ജ്ജസ്വലര്‍ മാത്രമല്ല നല്ല ആത്മവിശ്വാസവും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മാനസിക പ്രാപ്തിയും ഉള്ളവരത്രേ ഇക്കൂട്ടര്‍. 

2. പതിയെ നടക്കുന്നവര്‍....

പതിയെ നടക്കുന്നവര്‍ പൊതുവേ ജീവിതത്തെ വളരെ തണുപ്പന്‍ മട്ടില്‍ സമീപിക്കുന്നവരായിരിക്കും. എത്ര വലിയ പ്രശ്‌നമുണ്ടായാലും അസാധാരണമായ പ്രതികരണങ്ങളൊന്നും കൊടുക്കാതെ സ്വസ്ഥരായിരിക്കുന്ന മടിയന്മാരും ഇക്കൂട്ടത്തിലുള്ളവരാണ്. അപകടങ്ങളില്‍ പെടാന്‍ സാധ്യതകള്‍ കൂടുതലുള്ള വിഭാഗവും ഇത് തന്നെ. 

3. കാലടികള്‍ ഉറപ്പിച്ചു നടക്കുന്നവര്‍.....

കാലുറപ്പിച്ച് അല്‍പം കനത്തില്‍ നടക്കുന്നവരാകട്ടെ, പൊതുവേ ദേഷ്യക്കാരായിരിക്കും. ഏതു വിഷയത്തോടും അക്ഷമയോടെയും അസ്വസ്ഥതയോടെയും പ്രതികരിക്കും. ഏറ്റവും ബാലിശമായ നടത്തമെന്നറിയപ്പെടുന്നതും ഇത്തരത്തിലുള്ള നടത്തമാണ്. 

4. ശബ്ദമില്ലാതെ നടക്കുന്നവര്‍....

വലിയ ബഹളങ്ങളില്ലാതെ അരിക് പറ്റി നടന്നുപോകുന്നവര്‍ക്ക് ഒന്നുകൂടി ഉഷാറാകാവുന്നതാണ്. കാരണം നിങ്ങളുടെ ചുവടുകള്‍ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്. ഒരു കാര്യത്തിനും തുടക്കമിടാന്‍ കഴിയാത്തവരായിരിക്കും ഇക്കൂട്ടര്‍. അതായത് മറ്റുള്ളവരോട് സ്വയം താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ കുറഞ്ഞയാളാണെന്ന് തോന്നുന്നവര്‍. 

നടത്തം ഒന്ന് മാറ്റിപ്പിടിച്ചാല്‍ തന്നെ വ്യക്തിത്വത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനാകും. മാറ്റങ്ങള്‍ നല്‍കുന്ന ഒരു പുതുമയില്ലേ, അതുതന്നെ.