കല്യാണ തമാശകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. മണ്ഡപത്തിലും താലികെട്ട് സമയത്തുമൊക്കെ തമാശ സംഭവിക്കാം. ഇതില്‍ പല തമാശകളും വാട്ട്‌സാപ്പിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വലിയതോതില്‍ വൈറലായി മാറിയിട്ടുണ്ട്. കുറച്ചുകാലം മുമ്പ് ഏറെ വൈറലായ ഒരു കല്യാണ തമാശയാണ് താഴെ കൊടുത്തിരിക്കുന്നത്.

സുഹൃത്തിന്‍റെ വിവാഹദിവസം ചെയ്യേണ്ട കാര്യം

വിവാഹ മുഹൂര്‍ത്തമായി. വരന്‍ താലിയുമായി ഇരിക്കുകയാണ്. അപ്പോഴാണ് വധു മണ്ഡപത്തിന് പുറത്തുള്ളവരുമായി സംസാരിക്കാന്‍ തുടങ്ങിയത്. താലി മാലയുമായി കൈനീട്ടി നില്‍ക്കുകയാണ് വരന്‍. പക്ഷേ വധു, ഇക്കാര്യമൊന്നുമറിയാതെ സംസാരം തുടരുന്നു. ഇടയ്‌ക്ക് ക്യാമറയിലേക്ക് നോക്കി വരന്‍ ചമ്മുന്നുണ്ട്. എന്നാല്‍ വധു സംസാരം തുടരുന്നു. ഒടുവില്‍ ആരോ പറഞ്ഞതോടെയാണ് വധു, വരന്റെ നേര്‍ക്ക് കഴുത്ത് നീട്ടിയത്. അവിടെ കൂടിനിന്നവരില്‍ മാത്രമല്ല, കാണുന്നവരിലും പൊട്ടിച്ചിരി ഉണര്‍ത്തുന്ന വീഡിയോയാണിത്.

വീഡിയോ കാണാം...