തലശേരിയിലുള്ള നസീഫ് എന്ന ചെറുപ്പക്കാരന്റെ കല്യാണമാണ് ഡിസംബര്‍ 30ന്. മംഗലം കഴിക്കാന്‍പോകുന്ന നസീഫിന് എന്തെങ്കിലുമൊരു പണി കൊടുക്കേണ്ടതല്ലേയെന്ന് കൂട്ടുകാര്‍. അങ്ങനെ അവര്‍ തലപുകഞ്ഞു ആലോചിച്ചു. ഒടുവില്‍ എട്ടിന്റെ പണിയുമായി കൂട്ടുകാരെത്തി. നസീഫിന്റെ കല്യാണം വിളിക്കുന്ന ഒരു വ്യത്യസ്‌ത വീഡിയോയുമായിട്ടായിരുന്നു അവരുടെ വരവ്. അതില്‍ അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ നരേന്ദ്രമോദി വരെയുള്ള ലോകനേതാക്കളും മുഖ്യമന്ത്രിയും ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സച്ചിന്‍, കോലി, ധോണി, യുവരാജ് തുടങ്ങിയ കായികതാരങ്ങളും ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ള സിനിമാതാരങ്ങളുമുണ്ട്. സണ്ണി ലിയോണും സരിത എസ് നായരും നസീഫിന്റെ കല്യാണം ഇവരുടെ സീനുകള്‍ കൂട്ടിയോജിപ്പിച്ചു, മലയാളത്തില്‍ ശബ്ദം നല്‍കി, കല്യാണം വിളിക്കുന്നതുപോലെയാണ് രസകരമായ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം ഈ വീഡിയോ വൈറലായി കഴിഞ്ഞു.