സമുദ്രത്തെ കുറിച്ചും കടലിനെ കുറിച്ചും നിരന്തരമായി ഗവേഷണം നടത്താറുണ്ട്. എന്നാല്‍ ഗവേഷണത്തിനിടെ നെഞ്ചിടിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. സ്രാവിന്റെ പിടിയില്‍ നിന്ന് സമുദ്ര ഗവേഷകയെ രക്ഷിച്ച കൂനന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുനനത്. 63 കാരിയായ നാന്‍ ഹോസറെയാണ് സ്രാവിന്റെ പിടിയില്‍ നിന്ന് തിമിംഗലം അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. തിമിംഗല ഗവേഷക സംഘത്തിലെ ജന്തുശാസ്ത്രജ്ഞയാണ് നാന്‍ഹോസര്‍.

്‌സമുദ്രാന്തര്‍ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്നു നാനും സംഘവും. ഇതിനിടെയിലാണ് യാദൃശ്ചികമായി ടൈഗര്‍ ഷാര്‍ക്കിന്റെ വരവ്. എന്നാല്‍ നാന്‍ ഹോസര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം ഈ ദൃശ്യങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്ന് ബോട്ടിലുണ്ടായിരുന്നു സംഘം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് കൂനന്‍ തിമിംഗലത്തിന്റെ വരവ്. 5000 പൗണ്ട് ഏകദേശം 22632 കിലോ ഭാരം വരുന്ന കൂറ്റന്‍ തിമിംഗലം നാന്‍ ഹോസറുടെ രക്ഷകനായി എത്തി. സ്രാവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനായി ഹോസറെ തല കൊണ്ടും വായുപയോഗിച്ചും തട്ടിമാറ്റി. പിന്നീട് തിമിംഗലത്തിന്റെ ചിറകിനടിയില്‍ ഒളിപ്പിക്കുകയും ചെയ്്തു. 10 മിനിറ്റോളമാണ് ഈ ശ്വാസം നിലയ്ക്കുന്ന ദൃശ്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

 പിന്നീട് സ്രാവിന്റെ പിടിയില്‍ അകപ്പെടാതെ തലകൊണ്ട് ഉയര്‍ത്തി സമുദ്രോപരിതലത്തിലേക്ക് എത്തിക്കാനും ശ്രമിച്ചു. 15 അടിയോളം നീളമുള്ള സ്രാവാണ് നാന്‍ ഹോസറെ ആക്രമിക്കാന്‍ എത്തിയത്. ഏകദേശം 10 മിനിറ്റോളമാണ് ഹോസര്‍ തിമിംഗലത്തിന്റെ സംരക്ഷണ വലയത്തില്‍ നിന്നത്. 

 ഇതിനിടയില്‍ മറ്റൊരു തിമിംഗലം സ്രാവിനെ വാലുകൊണ്ട് അവിടെ നിന്ന് ഓടിച്ചു. എന്നാല്‍ സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട് ബോട്ടിലെത്തിയ ഹോസറെ ഒരിക്കല്‍ കൂടി തിമിംഗലം സമുദ്രോപരി തലത്തിലെത്തി ബോട്ടിലേക്ക് നോക്കിയിരുന്നു. 

 അതേസമയം അപകടത്തില്‍ പെടുന്ന മറ്റു ജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ സ്വഭാവ ശേഷിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഹോസര്‍ പിന്നീട് പറഞ്ഞു. ഇതിന് മുന്‍പും ഹോസര്‍ കടലിനടിയില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരം സംഭവം.

തിമിംഗലം അടുത്തെത്തിയപ്പോള്‍ ഭയമുണ്ടായിരുന്നു. മൃഗങ്ങളെ ഇഷ്ടമായത് കൊണ്ട് സംയമനം പാലിച്ച് അതിന്റെ അരികില്‍ തന്നെ നില്‍ക്കുകയായിരുനന്നുവെന്ന് ഹോസര്‍ പറഞ്ഞു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ഞെട്ടലിലായിരുന്നുവെന്നും ഹോസര്‍ പറയുന്നു. താന്‍ നേരിട്ട അവസ്ഥ സഹപ്രവര്‍ത്തകര്‍ വിശദീകരിച്ചപ്പോഴാണ് വലിയ അപകടമാണെന്ന് മനസ്സിലായത്.

വീഡിയോ കാണാം