Asianet News MalayalamAsianet News Malayalam

അത്താഴത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നതിന്റെ ​ഗുണങ്ങൾ

രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അത്താഴത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അത്താഴത്തിന് ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുന്നത് പൊണ്ണത്തടി ഉണ്ടാവുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും ചെയ്യും. 

What are the Benefits of 15 minutes Walking After Dinner?
Author
Trivandrum, First Published Feb 25, 2019, 10:56 AM IST

അത്താഴം കഴിച്ച ശേഷം നേരെ പോയി ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നവരാണ് ഇന്ന് അധികവും. അത് നല്ല ശീലമല്ലെന്ന് ഓർക്കുക. കഴിച്ച ഉടനെ വ്യായാമമൊന്നുമില്ലാതെ നേരെ ടിവിയുടെ മുന്നിൽ പോയിരിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. 

രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അത്താഴത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അത്താഴത്തിന് ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുന്നത് പൊണ്ണത്തടി ഉണ്ടാവുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും ചെയ്യും. 

അൽപമൊന്ന് നടന്ന ശേഷം ഉറങ്ങാൻ പോവുന്നത് ദഹനത്തിനും ​ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും. ഉറക്കക്കുറവുള്ളവർ ദിവസവും ഇതൊന്ന് ചെയ്ത് നോക്കൂ. ശരീരഭാരം കൂടാതിരിക്കാനും ഇത് നല്ലൊരു എളുപ്പ വഴിയാണ്. യൂണിവേഴ്സിറ്റി ഓഫ് ഒടാഗോയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

Follow Us:
Download App:
  • android
  • ios