Asianet News MalayalamAsianet News Malayalam

അബോർഷൻ; കാരണങ്ങളും ലക്ഷണങ്ങളും

ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ പതിമൂന്ന് ആഴ്ച്ചകളിലാണ് കൂടുതലായും ഗര്‍ഭം അലസല്‍ കാണുന്നത്. ഈ കാലയളവില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടിയുടെ ക്രോമോസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാവാം. 

What are the causes of abortion in first trimester?
Author
Trivandrum, First Published Feb 16, 2019, 11:06 AM IST

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്.​ തെറ്റായ ജീവിതശെെലി ​ഗർഭം അലസലിന് പ്രധാന കാരണങ്ങൾളിലൊന്നാണ്. ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. 

ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ പതിമൂന്ന് ആഴ്ച്ചകളിലാണ് കൂടുതലായും ഗര്‍ഭം അലസല്‍ കാണുന്നത്. ഈ കാലയളവില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടിയുടെ ക്രോമോസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാവാം. അമ്മയ്ക്ക് ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തമോ ന്യൂമോണിയയോ വന്നാല്‍ ഗര്‍ഭം അലസലിന് സാധ്യത കൂടുതലുണ്ടെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. 

What are the causes of abortion in first trimester?

ഒരിക്കെ ​ഗർഭം അലസിയെന്ന് പറഞ്ഞ് പേടിക്കേണ്ട ആവശ്യമില്ല. തുടര്‍ച്ചയായി ഗര്‍ഭം അലസുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കടുത്ത പുറം വേദന, വയറ് വേദന, അസാധാരണമായ രീതിയില്‍ രക്തംവരിക എന്നിവ ഗര്‍ഭം അലസലിന്റെ പ്രധാന സൂചനകളാണ്. കടുത്ത മാനസിക സമ്മര്‍ദ്ദം ചില സമയങ്ങളിൽ ​ഗർഭം അലസലുണ്ടാക്കാം. 

ഗര്‍ഭകാലത്ത് ചിട്ടയായി വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് ഗര്‍ഭം അലസല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ശരീത്തിനാവശ്യമായ രീതിയില്‍ ലഭ്യമാക്കണം. ഹോട്ട്‌ഡോഗ്‌സ് പോലുള്ള ഇന്‍സ്റ്റന്റ് വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

ആദ്യത്തെ മൂന്ന് മാസം കൂൾ ‍ഡ്രിങ്ക്സ്, ഐസ്ക്രീം പോലുള്ളവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വിശ്രമമില്ലാത്തത്, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിതമായ മാനസിക സമ്മര്‍ദ്ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയെല്ലാം ​ഗർഭം അലസലിന്റെ പ്രധാന കാരണങ്ങളാണ്. 
 

Follow Us:
Download App:
  • android
  • ios