Asianet News MalayalamAsianet News Malayalam

അമ്മമാർ അറിയാൻ; കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തേൻ ഒരു കാരണവശാലും മൂന്ന് വയസിന് താഴേയുള്ള കുട്ടികൾക്ക് നൽകരുത്. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വ്വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ച് വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. 

What foods should children eat? mothers should know about
Author
Trivandrum, First Published Feb 15, 2019, 10:15 PM IST

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അമ്മമാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് തേൻ നൽകാമോ എന്നതിനെ പറ്റി മിക്ക അമ്മമാർക്കും സംശയമുണ്ട്. തേൻ ഒരു കാരണവശാലും മൂന്ന് വയസിന് താഴേയുള്ള കുട്ടികൾക്ക് നൽകരുത്.  തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്.

ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വ്വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ച് വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. പാല്‍ കുട്ടികള്‍ക്ക് നല്ലതെങ്കിലും കട്ടിയുള്ള പാലുല്‍പന്നങ്ങള്‍, ബട്ടര്‍, ചീസ് തുടങ്ങിയവ രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. 

ഇവ ദഹിക്കാന്‍ പാടാണെന്നതല്ല, തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നത് തന്നെ കാര്യം. പാല്‍ കുട്ടികള്‍ക്ക് നല്ലത് തന്നെ. എന്നാല്‍ കൊഴുപ്പ് കളഞ്ഞ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. കാരണം കുട്ടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ കൊഴുപ്പ് കളഞ്ഞ പാലില്‍ തീരെയുണ്ടാകില്ല. 

What foods should children eat? mothers should know about

ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ച് നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്. ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്ക് നല്‍കരുത്. 

ഇവ അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക് പോലും പലപ്പോഴും അപകടം വരുത്തിവയ്ക്കും. അപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലകടല, അണ്ടിപരിപ്പ്, പിസ്ത പോലുള്ളവ നല്ല പോലെ പൊടിച്ച് വേണം കുട്ടികൾക്ക് നൽകാൻ. ഇല്ലെങ്കിൽ ശ്വാസകോശത്തിൽ തങ്ങി നിൽക്കാം. 

Follow Us:
Download App:
  • android
  • ios