ചിലപ്പോൾ നമ്മൾ അത്ഭുതപ്പെടാറുണ്ട്, മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്നതിനെ സംബന്ധിച്ച്. പലർക്കും മരണവും തുടർന്നുള്ളതും നിഗൂഡതകൾ നിറഞ്ഞകാര്യം മാത്രമാണ്. എന്നാൽ നമ്മിൽ ചിലർ ഇതെകുറിച്ച് നന്നായി സംസാരിക്കാൻ കഴിവുള്ളവരുമാണ്. സാൻഫ്രാസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ സാന്ത്വന ചികിത്സകൻ ആയ ഡോ.ബി.ജെ മില്ലർ ഇങ്ങനെ സംസാരിക്കാൻ കഴിവുള്ളയാളാണ്. ജീവിതാന്ത്യത്തിൽ എത്തിയ ഒരുപാട് രോഗികളോടൊപ്പമാണ് അദ്ദേഹം തൻ്റെ ജോലി നിർവഹിച്ചിരുന്നത്.
സെൻ ഹോസ്പൈസ് പ്രൊജക്ടിൻ്റെ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ മില്ലർ മരണാസന്നമാകുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളയാൾ കൂടിയാണ്. ജീവൻ വെടിയാൻ നിൽക്കുന്ന ഒട്ടേറെ പേർ തനിക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ജീവൻ തൂങ്ങി നിൽക്കുന്ന അവസ്ഥ എന്താണെന്ന് ഒരു പക്ഷെ പറയുമ്പോൾ മനസിലാകാൻ പ്രയാസകരമായിരിക്കും. മില്ലർ തന്നെ ഒരു തവണ മരണത്തിന് അടുത്തെത്തിയിട്ടുണ്ട്.
മൂന്ന് അവയവങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കിയ അപകടം ആയിരുന്നു അത്. മരണാസന്നതയെ കുറിച്ച് ഇത് തന്നിൽ ഉത്കണ്ഠ കുറച്ചുവെന്നാണ് മില്ലർ പറയുന്നത്. ആവശ്യമില്ലാത്തത് എന്താണോ അത് അറിയാൻ തന്നെ ആ പരിക്കുകൾ സഹായിച്ചുവെന്നും മില്ലർ പറയുന്നു. ഒന്നിലും തനിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു. മരണത്തോട് അടുത്തവരെ പരിചരിച്ച് വർഷങ്ങളോളം നിന്നവർ ആണെങ്കിൽ പലപ്പോഴും അവിടെ മരണത്തിൻ്റെ നാടകീയത കാണണമെന്നില്ല. എന്നാൽ ആ സന്ദർഭം അതിൻ്റെ അനിർവചനീയതകൊണ്ട് തന്നെ പ്രസക്തമാണ്.
മരണം കഴിഞ്ഞുള്ള നിമിഷം ആദരവു അർഹിക്കുന്നതാണെന്ന് മില്ലർ വിശ്വസിക്കുന്നു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന നിമിഷമാണത്. മരണം സംഭവിച്ചിട്ടും കുറച്ച് നിമിഷം ഓർമ്മ നിൽക്കും. വ്യക്തിയില്ലാതെ ശരീരം ഒരു ആവരണം മാത്രമായി മാറുന്ന സന്ദർഭം. മനുഷ്യ ശരീരത്തിൻ്റെ ഇൗ പരിവർത്തന സന്ദർഭം ജീവിതമെന്ന പ്രതിഭാസത്തെ തൊട്ടറിയാൻ നിങ്ങളെ സഹായിക്കും. വ്യക്തി പോകും പക്ഷെ ജീവിതം തുടരുമെന്നും മില്ലർ പറയുന്നു.
