Asianet News MalayalamAsianet News Malayalam

ശരീരത്തിൽ സോഡിയം കുറയുന്നതും കൂടുന്നതും; ശ്രദ്ധിക്കേണ്ട ചിലതുണ്ട്

ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെ. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ടു പോകേണ്ടത് അത്യാവശ്യമാണ്.

What happens when your sodium level is too high?
Author
Trivandrum, First Published Jan 22, 2019, 12:53 PM IST

ശരീരത്തിൽ സോഡിയം കുറയുന്നത് നിസാരമായി കാണേണ്ട പ്രശ്നമല്ല. സോഡിയം കുറഞ്ഞ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകൽ. ഹൈപ്പോനാട്രീമിയ (Hyponatraemia) എന്നാണ് ഈ അവസ്ഥയുടെ പേര്. രക്ത പരിശോധനയിൽ സിറം സോഡിയം അളവ് 135mmpl/L എന്ന അളവിൽ കുറഞ്ഞിരുന്നാൽ ഈ രോഗാവസ്ഥയുണ്ടെന്നു നിർണയിക്കാം. സോഡിയം 120–ൽ താഴെയാണെങ്കിൽ ഗുരുതരാവസ്ഥയായി കണക്കാക്കും. 

സോഡിയം നൽകുന്നതാണ് ചികിത്സയുടെ പ്രധാന ഭാഗം.ഗുരുതരമായ വിധത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ മനക്ഷോഭം, ശ്രദ്ധക്കുറവ്, ശരീരത്തിന് ഉലച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ വരാം. എന്നാൽ, സോഡിയം കൂടിപ്പോകുന്ന അവസ്ഥയായ ഹൈപ്പർനാട്രീ‍മിയ (Hypernatraemia) എന്ന് പറയുന്നത്. സിറം സോഡിയം നില 145mmpl/L–ൽ കൂടുന്ന അവസ്ഥയാണ് ഹൈപ്പർനാട്രീമിയ. 155–നു മുകളിലായാൽ അതീവ ഗുരുതരാവസ്ഥയാകും. ശരീരത്തിൽ ജലാംശം കുറയുന്നതാണ് സോഡിയം കൂടുന്നത‍ിന്റെ പ്രധാനം കാരണം. 

ദഹനസംവിധാനം വേണ്ടവിധം പ്രവർത്തിക്കാത വരുമ്പോഴും അമിതമായി ജലനഷ്ടം വരുമ്പോഴുമാണ് സോഡിയം നില കൂടുക. കിടപ്പിലായിപ്പോയ വൃദ്ധർക്കു പുറമേ ശിശുക്കളിലും ഈ അവസ്ഥ വരാറുണ്ട്. വാർധക്യത്തിലേക്ക് എത്തിയവരിലാണ് ശരീരത്തിൽ സോഡിയത്തിന്റെ അസുന്തലനം കൂടുതൽ കാണുന്നത്. പ്രായമേറുമ്പോൾ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നത്, ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നത്, വൃക്കയുടെ പ്രവർത്തനശേഷികുറയുന്നതുമൊക്കെ കാരണങ്ങളാണ്. 

സോഡിയത്തിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

ചീസ്...

ചീസിൽ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 ​മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്.  മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്. 

What happens when your sodium level is too high?

വെജിറ്റബിൾ ജ്യൂസ്...

രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ് . 240 എംഎൽ വെജിറ്റബിൾ ജ്യൂസിൽ 405 മില്ലി ​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.  

അച്ചാറുകൾ...

സോഡിയം കുറവുള്ളവർ അച്ചാറുകൾ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാൻ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാം. 28 ​ഗ്രാം അച്ചാറിൽ 241 മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

What happens when your sodium level is too high?

തക്കാളി സൂപ്പ്...

സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് തക്കാളി. തക്കാളി സൂപ്പായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും. 

ഉരുളക്കിഴങ്ങ് ...

ഉരുളക്കിഴങ്ങിനെ പേടിക്കേണ്ട ആവശ്യമില്ല. ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

What happens when your sodium level is too high?

Follow Us:
Download App:
  • android
  • ios