ചില പ്രത്യേക സാഹചര്യങ്ങളോടു ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. 

രോമാഞ്ചം ഉണ്ടാകാത്തവരായി ആരും കാണില്ല. വികരതീവ്രതയുണ്ടാകുമ്പോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്. എന്നാൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. രോമാഞ്ചം ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന്. ചില പ്രത്യേക സാഹചര്യങ്ങളോടു ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. വല്ലാതെ തണുപ്പുള്ള സമയങ്ങളില്‍ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടാതിരിക്കാന്‍ ശരീരം തന്നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. 

മാനസികസമ്മര്‍ദ്ദം ഉണ്ടാകുമ്പോൾ ചിലർക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട്. ഈ സമയങ്ങളില്‍ ശരീരം അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ രക്തത്തില്‍ കലരുമ്പോള്‍ രോമാഞ്ചം ഉണ്ടാകും. രോമങ്ങളോടു ചേർന്നുള്ള വളരെ ചെറിയ മസിലുകൾ സങ്കോചിക്കുന്നതു മൂലമാണ് രോമാഞ്ചം ഉണ്ടാകുന്നത്. ഈ സങ്കോചം ചർമ്മത്തിന്റെ ഉപരിതലത്തിൽ ചെറിയ തോതിലുള്ള താഴ്ച ഉണ്ടാക്കുന്നു. ഇത് തൊട്ടടുത്തുള്ള ചർമ്മഭാ​ഗത്തെ പുറത്തേക്ക് തള്ളുകയും രോമങ്ങൾ എഴുന്നേറ്റ് നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു. 

രോമാവൃതമായ ശരീരമുള്ള മൃഗങ്ങൾക്ക് ഈ പ്രതിഭാസം ഗുണപ്രദമാണ്. ഇതു മൂലം അവയുടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.മൃഗങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസരത്തിൽ അല്ലെങ്കിൽ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തിൽ ഇതു സംഭവിക്കാറുണ്ട്. മുള്ളൻപന്നിയുടെ മുള്ളുകൾ ഉയർന്നു നിൽക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. തണുപ്പുമൂലം രോമാഞ്ചം ഉണ്ടാവുന്നതിലൂടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.