Asianet News MalayalamAsianet News Malayalam

സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് ആ​ഗ്രഹിക്കുന്ന 7 കാര്യങ്ങൾ

  • സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് ചില കാര്യങ്ങൾ ആ​ഗ്രഹിക്കുന്നു. സ്ത്രീകൾ ആ​ഗ്രഹിക്കുന്ന ആ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പുരുഷന്മാർ നിർബന്ധമായും അറിയണം. 
what women want in bed to feel sexy and loved
Author
Trivandrum, First Published Aug 8, 2018, 10:42 AM IST

ദാമ്പത്യജീവിതത്തിൽ ലെെം​ഗികതയുടെ പങ്ക് ചെറുതല്ല. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു ലൈംഗികത.അത് കൊണ്ട് തന്നെ സ്ത്രീയുടെയും പുരുഷന്റെയും ഒരേപോലുള്ള ഇടപെടൽ അനിവാര്യമാണ്.സെക്സ് പുരുഷനെ മാത്രം തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. സെക്സിൽ സ്ത്രീകൾ ആ​ഗ്രഹിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് പുരുഷന്മാർ നിർബന്ധമായും അറിയണം. 

1. നല്ല സ്നേഹത്തോടെയുള്ള സംസാരവും സമീപനവും - ​സ്ത്രീകൾ ഏറെ ആ​ഗ്രഹിക്കുന്ന ഒന്നാണ് നല്ല സംസാരം. ലൈംഗിക ബന്ധത്തിലേക്ക് കടക്കും മുൻപ് വളരെ ശാന്തമായിട്ടുള്ള സംസാരമാണ് ഏതൊരു സ്ത്രീയും ആ​​ഗ്രഹിക്കുന്നത്. സ്നേഹവും പ്രണയവും നിറഞ്ഞതുമായ സംസാരം ഏതൊരു സ്ത്രീയും പുരുഷന്മാരിൽ നിന്ന് ആ​ഗ്രഹിക്കുന്നു. 

2. വെെകാരിക ബന്ധം - സ്ത്രീകളെ സംബന്ധിച്ച് സെക്സ് എപ്പോഴും ഒരു വെെകാരിക ബന്ധമാണ് സൃഷ്ടിക്കുന്നത്. പുരുഷന്മാർ ചുംബനങ്ങൾ കൊണ്ട് മൂടണമെന്നാണ് ഏതൊരു സ്ത്രീയും ആ​ഗ്രഹിക്കുന്നത്.

3.സെക്സ് ​ഗൗരവമായി കാണേണ്ട ആവശ്യമില്ല – മിക്ക പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍ ഏര്‍പ്പെടാനോ തയ്യാറാകില്ല. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഇത്തരം രീതികളാണ്. നിങ്ങളുടെ ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാൻ ഓരോ പുരുഷനും മുൻകൈ എടുക്കണം.

4. ലൈംഗീകത യന്ത്രികമല്ല – പുരുഷന്മാർക്ക് വളരെ ചെറിയ സമയം കൊണ്ട് ലൈംഗിക ഉദ്ദെപനം ഉണ്ടാകുന്നു. എന്നാൽ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി തന്നെയിരിക്കണം. ‌

5. രതിമൂര്‍ച്ഛ – ചില സ്ത്രീകൾ രതിമൂര്‍ച്ഛയിൽ എത്തുന്നതിനു ഒരുപാട് സമയം എടുക്കും. ചിലർക്ക് രതിമൂർച്ഛ അനുഭവയോഗ്യമാകണം എന്നില്ല.

6. കാൽപ്പനികമായ ലോകം -  ലെെം​ഗികബന്ധം തുടങ്ങുന്നതിന് മുമ്പ് സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് പ്രധാനമായി ആ​ഗ്രഹിക്കുന്നത് റൊമാന്റിക് മനോഭാവമാണ്.  മാനസികപിരിമുറുക്കം കുറയ്ക്കാൻ സെക്സ് ​ഗുണം ചെയ്യും.

7.അഭിമാനം കൊള്ളുന്നു - ഭർത്താവിനൊപ്പം സെക്സിലേർപ്പെടുമ്പോൾ ഏതൊരു സ്ത്രീയും മനസിൽ സ്വന്തമായി ഞാൻ അഭിമാനിക്കുന്നുവെന്ന് പറയും. കിടക്കയിൽ അവരുടെ അഹന്തയെ ഉണർത്തുന്ന പുരുഷനെ സ്ത്രീകൾ ഇഷ്ടപ്പെടുന്നു. അവൾ കിടക്കപങ്കിടുമ്പോൾ പുരുഷനിൽ നിന്ന് ആ​ഗ്രഹിക്കുന്നത് ഒന്ന് മാത്രം.നീ എത്ര സെക്സിയാണ് ഇതാണ് കിടക്കയിൽ പുരുഷനിൽ നിന്ന് അവൾ ആ​ഗ്രഹിക്കുന്നത്. ആ സമയം ഏതൊരു സ്ത്രീയും അഭിമാനം കൊള്ളുന്നു. 
 

Follow Us:
Download App:
  • android
  • ios