ഈ അഞ്ച് ആരോഗ്യപ്രശ്നങ്ങള്‍ തടയാന്‍ ഒരു ചിരി മതി

First Published 12, Apr 2018, 6:38 PM IST
why Laughing is good for health
Highlights
  • ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആഞ്ച് കാരണങ്ങള്‍ ഇവയാണ്. 

ചിരിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആഞ്ച് കാരണങ്ങള്‍ ഇവയാണ്. 

ഹൃദ്രോഗം തടയും

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും. 

ഭാരം കുറക്കും 

ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്‍റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും. 

സമ്മര്‍ദം കുറയ്ക്കും

പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും. 

ഉറക്കം കൂട്ടും

നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.  

മുഖസൗന്ദര്യം വര്‍ദ്ധിക്കും

ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂ.  


 

loader