എപ്പോഴും വിശക്കുന്നതിന് പല കാരണങ്ങളുണ്ട്.
ഒരു മനുഷ്യന് ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒന്നാണ് വിശപ്പ്. വിശന്നാല്‍ പുലി പുല്ലും തിന്നും എന്ന് പറയുന്ന പോലെ വിശന്നാല്‍ മനുഷ്യനും എന്തും കഴിക്കും. എന്നാല്‍ എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് അടങ്ങില്ല. എപ്പോഴും വിശക്കുന്നതിന് പല കാരണങ്ങളുണ്ട്.
ഉറക്കമില്ലായ്മ
ഒരു മനുഷ്യന് നിര്‍ബന്ധമായി വേണ്ട ഒന്നാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയും ഉണ്ട്. രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം രാവിലെ സഹിക്കാന്‍ പറ്റാത്ത വിശപ്പ് ആയിരിക്കും.
അമിത സമ്മര്‍ദ്ദം
ഓഫീസിലെ സമ്മര്‍ദ്ദമോ വീട്ടിലെ സമ്മര്‍ദ്ദമോ എന്തും ആയിക്കോട്ടെ.. അമിത സമ്മര്‍ദ്ദം നിങ്ങളില്‍ വിശപ്പ് ഉണ്ടാക്കും. വയറ് നിറയെ ഭക്ഷണം കഴിച്ചാലും പിന്നെയും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും.

വാരിവലിച്ച് കഴിച്ചാല്‍
ഭക്ഷണം വാരിവലിച്ച് കഴിച്ചാല്‍ വയറ് നിറഞ്ഞു എന്ന് തലച്ചോറിലേക്ക് അറിയിക്കുന്ന സിഗ്നലുകള്‍ വളരെ പതുക്കെ മാത്രമേ പ്രവര്‍ത്തിക്കൂ. അതിനാല്‍ കൂടുതല്‍ വിശപ്പ് അനുഭവപ്പെടാം. അതിനാല്‍ ഭക്ഷണം വളരെ പതുക്കെ മാത്രം കഴിക്കുക.
മെറ്റബോളിസം
ചില ആളുകളുടെ ശരീരത്തില്‍ മെറ്റബോളിസം വളരെ വേഗത്തിലാകും. ഇവരുടെ ശരീരത്തില്‍ കാലറി വേഗത്തില്‍ തീരും. പെട്ടെന്ന് വിശപ്പ് അനുഭവപ്പെടും.
മദ്യപാനം
മദ്യം കഴിച്ചാല്‍ കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. മദ്യത്തിന്റെ അമിതമായ ഉപയോഗം നിര്‍ജലീകരണത്തിലേക്ക് നയിക്കും. നിര്‍ജലീകരണം അമിത വശപ്പിന് കാരണമാവുകയും ചെയ്യും.
