Asianet News MalayalamAsianet News Malayalam

‌പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര നല്ലതല്ല; ഈ അസുഖങ്ങൾ പിടിപെടാം

നിങ്ങൾ പ്രഭാതഭക്ഷണം മുടക്കാറുണ്ടോ. സ്ഥിരമായി പ്രഭാതഭക്ഷണം മുടക്കുന്നത് ആരോ​​ഗ്യത്തിന് അത്ര നല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് നിങ്ങളെ പിടിപെടുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.

Why You Should Never Skip Breakfast
Author
Trivandrum, First Published Dec 4, 2018, 8:57 AM IST

പലകാരണങ്ങൾ കൊണ്ട് പലരും ഇന്ന് പ്രഭാതഭക്ഷണം മുടക്കാറുണ്ട്. മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് അത്രനല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണമാകും. യാതൊരുകാരണവശാലും പ്രഭാതഭക്ഷണം മുടക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ നിരവധിയാണ്. 

 അമിതവണ്ണം കുറയ്ക്കുവാനും ശരീരഭാരം കൂടാതെ നിയന്ത്രിച്ചുനിര്‍ത്തുവാനും സഹായിക്കുന്നു. പ്രഭാതഭക്ഷണം മാത്രമല്ല മറ്റുനേരത്തെയും ഭക്ഷണം മുടക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കാരണം പ്രഭാതഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മള്‍ സാധാരണയില്‍ കൂടുതല്‍  ആഹാരം വിശപ്പടക്കാന്‍ വേണ്ടി കഴിക്കുന്നു. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ മാനസിക സമ്മര്‍ദങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. 

കുട്ടികള്‍ക്ക് ക്ലാസ്സില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനും നന്നായി പഠിക്കുവാനും  കഴിയും. പ്രഭാതഭക്ഷണം കഴിച്ചു സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനനിലവാരം മറ്റുകുട്ടികളുടെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം മുടക്കിയാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകാനും ധമനികളിൾ ബ്ലോക്ക് ഉണ്ടാകാനും സാധ്യത കൂടുതലാണെന്നാണ്‌ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലെ ​ഗവേഷകർ പറയുന്നത്.  

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ...

1. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.

2. പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

3. സാധാരണയായി അമിതഭാരം നിയന്ത്രിക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികമാണ്. തടി കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്.

4. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവർക്കാണ്.
 

Follow Us:
Download App:
  • android
  • ios