ലണ്ടനില്‍ ഒരു മദ്ധ്യവയസ്‌ക്ക് 3.27 ലക്ഷം രൂപ മുടക്കി തന്റെ മുറി ഒരു പ്രത്യേകതരം പെയിന്റ് അടുപ്പിച്ചു. ഇലക്‌ട്രോ സെന്‍സിറ്റിവിറ്റി സിഗ്നലുകളില്‍നിന്ന് രക്ഷപ്പെടാന്‍ ആന്റി റേഡിയേഷന്‍ വിഭാഗത്തില്‍പ്പെട്ട പെയിന്റ് ആണ് അടിച്ചത്. ഒരു ചൈനീസ് ഐ ടി കമ്പനി, ഗര്‍ഭിണികളായ ജീവനക്കാര്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷനായി പ്രത്യേകം തയ്യാറാക്കിയ വൈ-ഫൈ മോഡം ഉപയോഗിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇത്തരം വാര്‍ത്തകളൊക്കെ ചൂണ്ടിക്കാട്ടുന്നത് വൈ-ഫൈ സിഗ്നലുകളുടെ അപകടാവസ്ഥയെക്കുറിച്ചാണ്. വൈ-ഫൈ നമ്മുടെ ശരീരത്തിന് അത്രത്തോളം ഹാനികരമല്ലെന്നാണ് ഇതു സംബന്ധിച്ച് ഇതുവരെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വൈ-ഫൈ അത്ര കുഴപ്പം പിടിച്ച സംഗതിയല്ലെന്ന വാദമാണ് പൊതുവെ മെ‍ഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിച്ചിരുന്നത്. ചിലതരം റേഡിയേഷനുകള്‍ ഡിഎന്‍എയെ ബാധിക്കുമ്പോഴാണ് ക്യാന്‍സര്‍ പിടിപെടുന്നത്. വളരെ ശക്തി കുറഞ്ഞ ആര്‍ എഫ് സിഗ്നലുകളാണ് വൈ-ഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഡിഎന്‍എ ഘടന വ്യത്യാസപ്പെടുത്തി വൈ-ഫൈ സിഗ്നലുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. ഒരു മൈക്രോ വേവ് ഓവന്റെ സിഗ്നലുകളെ അപേക്ഷിച്ച് ഒരു ലക്ഷം ഇരട്ടി ശക്തി കുറവായിരിക്കും വൈ-ഫൈ സിഗ്നലുകള്‍ക്ക്. എന്നാല്‍ വ്യാപകമായ വൈ-ഫൈ ഉപയോഗം നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പറയുന്നത്. വൈ-ഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്ന ആര്‍ എഫ് തരംഗങ്ങള്‍ മൂലം ക്യാന്‍സര്‍ സാധ്യത പൂര്‍ണമായും തള്ളാനാകില്ലെന്നാണ് പഠനം പറയുന്നത്. ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ ആര്‍ എഫ് - ഇംഎംഎഫ് സിഗ്നലുകളും ഇടംനേടിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് പറയുന്നത്. കോഫി, അച്ചാറുകള്‍ എന്നിവയും ക്യാന്‍സറിന് കാരണമാകുമെന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു

അതേസമയം ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ പുതിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇതുവരെയും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വൈ-ഫൈ സിഗ്നല്‍ ഹാനികരമാണെന്ന് എവിടെയും കണ്ടെത്തുകയോ തെളിയിക്കുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ടുതന്നെ വൈ-ഫൈ സിഗ്നലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്.

എന്നാല്‍ കുഞ്ഞുങ്ങളിലും, ഗര്‍ഭിണികളിലും ഇതുസംബന്ധിച്ച പഠനം നടത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ വൈ-ഫൈ സിഗ്നലുകള്‍ ഹാനികരമല്ലെന്ന് ഉറപ്പിക്കാന്‍ വരട്ടെയെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മൊബൈല്‍ റേഡിയേഷനും മറ്റുചില റേഡിയേഷനുകളും മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈ-ഫൈ സിഗ്നലുകളെക്കുറിച്ച് കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണ്. പിന്നീട്, പഠനത്തിലൂടെ വൈ-ഫൈ സിഗ്നലുകള്‍ ഹാനികരമാണെന്ന് തെളിയുകയാണെങ്കില്‍, അതിനെതിരായ പ്രതിരോധം ഇപ്പോള്‍മുതല്‍ തുടങ്ങണം. ദിവസം മുഴുവന്‍ വൈ-ഫൈ സിഗ്നലുകള്‍ക്കൊപ്പം കഴിയുന്ന ഒരാള്‍ രാത്രി, ഉറങ്ങുന്ന സമയം അത് ഓഫാക്കണമെന്നും ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.