22 വയസ്സുകാരിയായ ടിയ ഫ്രീമാന്‍ ആണ് ടര്‍ക്കിയിലെ  ഹോട്ടലില്‍ പ്രസവിച്ചത്.

ഒരു യാത്രക്കിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് പെട്ടെന്ന് പ്രസവവേദന വന്ന യുവതി യുട്യൂബ് വീഡിയോ സഹായത്തില്‍ കുഞ്ഞിന് ജന്മം നല്‍കി. 22 വയസ്സുകാരിയായ ടിയ ഫ്രീമാന്‍ ആണ് ടര്‍ക്കിയിലെ ഹോട്ടലില്‍ പ്രസവിച്ചത്. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ട ടിയക്ക് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ടിയ തന്‍റെ മൊബൈലെടുത്ത് യു ട്യൂബില്‍ എങ്ങനെ പൊക്കിള്‍ക്കൊടി വേര്‍പെടുത്താമെന്ന് സെര്‍ച്ച്‌ ചെയ്തു.

കുഞ്ഞിനെ പുറത്തെടുക്കുന്നതും യുട്യൂബില്‍ കണ്ടു. പൊക്കിള്‍ക്കൊടി മുറിക്കാന്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ച ഷൂ ലെയ്‌സാണ് ഉപയോഗിച്ചതെന്നും ടിയ പറയുന്നു. അങ്ങനെ ടിയ ഹോട്ടല്‍ മുറിയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ ബാത്ത്റൂമില്‍ വൃത്തിയാക്കി, കുഞ്ഞിനെ മുലയൂട്ടി. 

സുഹൃത്തിനെ കാണാന്‍ അമേരിക്കയില്‍ നിന്ന് ജര്‍മനിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ടിയ. ടിയ തന്റെ ട്വിറ്റര്‍പേജില്‍ എഴുതിയ അനുഭവത്തെ സുഹൃത്ത് ജേക്കബാണ് ഷെയര്‍ചെയ്തത്.

Scroll to load tweet…