മോസ്കോ: ജോലിയൊന്നും എടുക്കാതെ വെറുതിയിരുന്നാലും മാസ ശമ്പളം 60,000 രൂപ ശമ്പളം കിട്ടും. ലോകത്തിലെ ഏറ്റവും കൗതുക കരമായ ജോലിയെക്കുറിച്ചാണ് പറയുന്നത്. 26 കാരിയായ അന്ന സെര്‍ദാന്‍ സെവ എന്ന റഷ്യക്കാരിയാണ് ഈ ജോലി ചെയ്യുന്നത്. സോഫ ടെസ്റ്റര്‍ എന്നാണ് അന്ന ചെയ്യുന്ന ജോലിയുടെ പേര്.
ദിവസവും 10 മണിക്കൂര്‍ സോഫയില്‍ ഇരിക്കുക എന്നാതാണ് അന്നയുടെ ജോലി. പക്ഷേ സോഫയില്‍ നിന്നു താഴെ ഇറങ്ങരുത് എന്നു മാത്രം. സോഫയില്‍ ഇരിക്കാം കിടക്കാം. വ്യായാമം ചെയ്യാം. ഇതിനിടയില്‍ സോഫയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അധികാരികളെ അറിയിക്കണം.
റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണ്ണിച്ചര്‍ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്നയ്ക്കു ജോലി. 5000 അപേക്ഷകരില്‍ നിന്നാണു കമ്പനി അന്നയെ തിരഞ്ഞെടുത്തത്. അന്നയുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണു കമ്പനി അടുത്ത ഡിസൈന്‍ സോഫ ഉണ്ടാക്കുക. ഇപ്പോള്‍ മൂന്നു മാസത്തെ പ്രൊബേഷന്‍ പീരിഡിലാണ്

