യൂറോപ്പില്‍ നിന്നുള്ള ആ വനിതയ്ക്ക് ദുബായ് പോലീസ് നല്‍കിയ കിടിലന്‍ സര്‍പ്രൈസ്

First Published 29, Mar 2018, 8:37 PM IST
Woman lands in Dubai on birthday surprise awaits her
Highlights
  • ദുബായില്‍ ഇറങ്ങിയ യൂറോപ്പില്‍ നിന്നുള്ള സ്ത്രീക്ക് കിട്ടിയത് വലിയ സര്‍പ്രൈസ്

ദുബായ് :  ദുബായില്‍ ഇറങ്ങിയ യൂറോപ്പില്‍ നിന്നുള്ള സ്ത്രീക്ക് കിട്ടിയത് വലിയ സര്‍പ്രൈസ്. ആദ്യം അവരെ കാത്തിരുന്നത് ഏയര്‍പ്പോര്‍ട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായിരുന്നു അതോടെ അവര്‍ ഒന്ന് പകച്ചു. എന്നാല്‍ പിന്നെ കാത്തിരുന്നത് ഒരിക്കലും ആ അറുപതുകാരി പ്രതീക്ഷിക്കാത്ത സര്‍പ്രൈസ്. ദുബായ് പോലീസിന്‍റെ ഏയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗമാണ് മാര്‍ച്ച് 20ന്  അന്താരാഷ്ട്ര സന്തോഷ ദിനത്തിന്‍റെ ഭാഗമായി ഈ സ്ത്രീക്ക് സര്‍പ്രൈസ് ഒരുക്കിയത്.

ലോക സന്തോഷ ദിനമായ മാര്‍ച്ച് ഇരുപതിന് തന്നെയായിരുന്നു ആ യുവതിയുടെയും ജന്മ ദിനം. വിമാനത്തില്‍ നിന്നും ഇറങ്ങി വിമാനത്താവളത്തിലേക്ക് കയറുന്ന പ്രവേശന കവാടത്തില്‍ ദുബായ് പൊലീസ് ആദ്യമേ തന്നെ നിലയുറപ്പിച്ചിരുന്നു. കവാടത്തില്‍ തന്നെ പൊലീസുകാര്‍ നിരനിരയായി നില്‍ക്കുന്നത് കണ്ട് യാത്രക്കാര്‍ ആദ്യമൊന്ന് പേടിച്ചു.

 പിറന്നാള്‍ യുവതി എത്തിയപ്പോള്‍ പൊലീസ് അധികാരി ഇവര്‍ക്കായി കരുതി വെച്ച സമ്മാനങ്ങള്‍ നല്‍കി. ശേഷം വിമാനത്താവളത്തില്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചു. ഇതിന് ശേഷം സ്വാദിഷ്ടമായ ഭക്ഷണവും നല്‍കിയാണ് യൂറോപ്യന്‍ സന്ദര്‍ശകയുടെ പിറന്നാള്‍ ദുബായ് പൊലീസ് അവിസ്മരണീയമാക്കിയത്. 

ഏതാനും ദിവസം മുമ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബായ് പൊലീസ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ദുബായ് പൊലീസിനെ തേടിയെത്തുന്നത്.


 

loader