വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നത് പതിവ് കാഴ്ച തന്നെയാണ്. എന്നാല്‍ അമിത സ്‌നേഹമായാല്‍ എന്തുചെയ്യും? ഇങ്ങനെ വളര്‍ത്തുനായയോട് അമിത സ്‌നേഹം കാണിച്ച് ആദല്‍ സ്മിത്ത് എന്ന 18 കാരിക്ക് കിട്ടിയത് ഉഗ്രന്‍ പണിയാണ്. തന്‍റെ വളര്‍ത്തുനായ മാക്‌സിന്‍റെ കാല്പാദങ്ങളുടെ ചിത്രം ടാറ്റു ചെയ്തു.

പക്ഷേ 10 വര്‍ഷത്തിന് ശേഷം താന്‍ ചെയ്ത് ഏറ്റവും വലിയ മണ്ടത്തരമായി പോയിയെന്ന് യുവതി തന്നെ പറയുന്നു. 2007 ലാണ് യുവതി തന്‍റെ മാറിടത്തില്‍ യുവതി ടാറ്റു ചെയ്തത്. അഭിമാനത്തോടെ ടാറ്റു അണിഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കളെല്ലാം അവളെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഏറെ വൈകാതെ കാര്യങ്ങള്‍ കൈവിട്ടു പോയി.

മിക്കവരും സംസാരിച്ചിരുന്നത് അവളുടെ മാറിടത്തെ കുറിച്ചാണ്. നായയുടെ കാല്പാദങ്ങള്‍ ടാറ്റു ചെയ്തതില്‍ പരിഹാസമായി. ആദലിനെ പ്രേമിക്കാന്‍ ഇതിന് ശേഷം ആരും വന്നില്ലയെന്നതാണ്. ഇപ്പോള്‍ കഴുത്തറ്റം വരെ മൂടിയ വേഷങ്ങള്‍ ധരിച്ചാണ് ആദലിന്‍റെ നടപ്പ്.

തന്‍റെ വളര്‍ത്തുനായ മാക്‌സിനോടുള്ള സ്‌നേഹം കൊണ്ടാണ് ടാറ്റു പതിച്ചത്. എന്നാല്‍ ഇതിപ്പോള്‍ തന്‍റെ ആത്മവിശ്വാസം പോലും തകര്‍ത്തുകളയുന്നുവെന്ന് ആദല്‍ പറയുന്നു. ടാറ്റു ഒഴിവാക്കാന്‍ ലേസര്‍ ചികിത്സ നടത്താനുള്ള തയാറെടുപ്പിലാണ് ആദല്‍. ഏകദേശം18 മാസത്തോളം ചികിത്സവേണ്ടിവരും.