Asianet News MalayalamAsianet News Malayalam

സ്ത്രീയുടെയും പുരുഷന്‍റെയും ബുദ്ധി ഒരുപോലെയാണോ; പഠനം പറയുന്നത് ഇങ്ങനെ

സ്ത്രീയുടെയും പുരുഷന്‍റെയും ബുദ്ധി ഒരുപോലെയാണോ? യുഎസിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്‍റെ പഠനം പറയുന്നത് ഇങ്ങനെ:

Womens brains appear years younger than mens
Author
American Canyon, First Published Feb 6, 2019, 5:57 PM IST

സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ബുദ്ധിയുണ്ടോ? അതോ പുരുഷനാണോ കൂടുതല്‍ ബുദ്ധി ‍? അത് എന്തുതന്നെയായാലും പുരുഷന്മാരെക്കാള്‍ സ്ത്രീകളുടെ തലച്ചോറിന് വികാസം കുറവെന്നാണ് പുതിയ പഠനം പറയുന്നത്. സ്ത്രീകളുടെ തലച്ചോറ് പുരുഷന്മാരുടെ തലച്ചോറിനെക്കാള്‍ മൂന്ന് വര്‍ഷം ചെറുപ്പമായിരിക്കുമെന്ന്. യുഎസിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ് ആണ് പഠനം നടത്തിയത്.

ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 121 സ്ത്രീകളിലും 84 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. തലച്ചോറിലെ ഓക്സിജന്‍റെയും ഗ്ലൂക്കോസിന്‍റെയും അളവിലെ വ്യത്യാസമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. 20 മുതല്‍ 80 വയസ്സ് വരെയുളളവരിലാണ് പഠനം നടത്തിയത്.

പ്രായത്തെക്കാള്‍ 2.4 വര്‍ഷം വികാസമുളളതാണ് പുരുഷന്മാരുടെ തലച്ചോറെന്നും പഠനം പറയുന്നു. പുരുഷ ഹോര്‍മോണിന്‍റെ ഘടകങ്ങളാണ് ഇതിന് കാരണമെന്നും പഠനം സൂചിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios