Asianet News MalayalamAsianet News Malayalam

ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം

ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

world aids day; raising awareness of the AIDS
Author
Trivandrum, First Published Dec 1, 2018, 8:24 AM IST

ഇന്ന് ലോക എയ്ഡ്സ് ദിനം. ‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ വിഷയം.  എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

 എയ്ഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്. എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ. ബാക്കി 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല. കാരണം അവർ പരിശോധന നടത്തിയിട്ടേയില്ല. 

എയ്ഡ്‌സ് വൈറസുകള്‍ (എച്ച്‌ഐവി) രക്തത്തില്‍ പ്രവേശിച്ചാൽ ഉടൻ കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ പ്രതിരോധശക്തി നശിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ രോഗാണുക്കള്‍ക്കും ശരീരം ഒരാവാസ കേന്ദ്രമായി തീരുന്നു. അങ്ങനെ രോഗാണുക്കള്‍ പ്രവേശിച്ച് രോഗസമുച്ചയം ആരോഗ്യത്തെ വളരെ വേഗത്തില്‍ കാര്‍ന്നുതിന്നുന്നു.


 

Follow Us:
Download App:
  • android
  • ios