Asianet News MalayalamAsianet News Malayalam

ഇന്ന് ലോക ആംഗ്യ ഭാഷാ ദിനം

ഇന്ന് ലോക ആംഗ്യഭാഷാ ദിനം. കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും. 

world sign day
Author
Thiruvananthapuram, First Published Sep 23, 2018, 8:05 AM IST

ഇന്ന് ലോക ആംഗ്യഭാഷാ ദിനം. കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും. 

ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷ. പക്ഷെ ശബ്ദങ്ങളുടെ ലോകത്തുള്ളവരിൽ എത്രപേർക്ക് ആ ഭാഷയറിയാം? ലോകത്താദ്യമായി ഒരു ആംഗ്യഭാഷാ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ ബധിരരുടെ ആഗോള സംഘടന മുന്നോട്ട് വയ്ക്കുന്ന ചോദ്യവും അതാണ്. ആംഗ്യഭാഷ എല്ലാവരിലും എത്താത്തത് കൊണ്ട് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ് ലോകത്തെ കോടിക്കണക്കിന് പേർ.

സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും പെട്ടുപോയ എത്രയോ അവസരങ്ങൾ. സിനിമാ തീയേറ്ററിൽ ദൃശ്യങ്ങൾ മാത്രം കണ്ടിരിക്കേണ്ടി വരുന്നത്. റെയിൽ വേസ്റ്റേഷനുകളിലും ബസ്റ്റാന്‍റുകളിലും അറിയിപ്പുകൾ കേൾക്കാനാവാതെ നട്ടം തിരിഞ്ഞത്. പട്ടിക ഇനിയും നീളും. ബധിരർ പൊതു ഇടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ പൊതു അവബോധം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം. ബധിര വാരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കേരളാ ഗവർണർ തിരുവനന്തപുരത്ത് നിഷ് കേന്ദ്രത്തിൽ നടത്തും. വാരവുമായി ബദ്ധപ്പെട്ട് ജില്ലാ തലത്തിൽ ബോധവത്കരണ പദ്ധതികളും നടത്തും.

Follow Us:
Download App:
  • android
  • ios