ലോകത്ത് നിലവില്‍ 3.6 കോടി ജനങ്ങള്‍ അന്ധരാണ്. 2050 ആകുന്നതോട് കൂടി അന്ധരാവയരുടെ എണ്ണം 11.5 കോടിയായി വര്‍ധിക്കും.ബ്രിട്ടനിലെ ആംഗ്ലിയ റസ്കിന്‍ യൂണിവേഴ്സിറ്റിയാണ് പഠനങ്ങള്‍ നടത്തിയിരിക്കുന്നത്.1990 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 188 രാജ്യങ്ങളില്‍ എത്ര പേര്‍ക്ക് അന്ധതയുണ്ടായിട്ടുണ്ടെന്നും എത്ര പേര്‍ക്ക് കാഴ്ച്ച പരിമിതികളുണ്ടെന്നും ഈ പഠനം വിശകലനം ചെയ്യുന്നു. പ്രായംകൂടുന്നതിനനുസരിച്ച് ലെന്‍സിന്‍റെ ഇലാസ്തികത നഷ്ടമാകുന്ന അസുഖമാണ് പ്രസ്ബയോപിയ. യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ പ്രസ്ബയോസ്പിയ ലോകത്ത് എത്ര പേര്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്നു. ഹെല്‍ത്ത് ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രായമാകുന്നതോട് കൂടി പലരുടെയും കാഴ്ച്ച ശക്തിക്ക് പ്രശ്നങ്ങള്‍ വരുന്നു. കാഴ്ച്ച ശക്തി കുറയുന്നവരുടെ എണ്ണം കൂടുന്നു. 1990ല്‍ മൂന്നു കോടി ജനങ്ങള്‍ക്ക് കാഴ്ച പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ 2015 ല്‍ 3.6 കോടി ജനങ്ങള്‍ക്ക് കാഴ്ച്ച പ്രശ്നമുണ്ട്. ചികിത്സാരംഗത്ത് പുരോഗതിയൊന്നുമുണ്ടായിട്ടില്ലെങ്കില്‍ 11.5 കോടി ജനങ്ങള്‍ക്ക് അന്ധതയും 58.8 കോടി ജനങ്ങള്‍ക്ക് കാഴ്ച്ചയ്ക്ക് മറ്റ് പരിമിതികളും 2050 ആകുന്നതോട് കൂടിയുണ്ടാകും.
കാഴ്ച്ച ശക്തിയില്ലായെങ്കില്‍ പല മേഖലകളില്‍ നിന്ന് പിന്‍തള്ളപ്പെടാം. നിലവിലുള്ള ചികിത്സാ രീതികള്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ മാത്രമേ നല്ല കാഴ്ച്ച ശക്തിയുള്ള ഒരു തലമുറയെ സൃഷ്ടിക്കാനാകു.
