Asianet News MalayalamAsianet News Malayalam

ലുങ്കി അങ്ങ് ലണ്ടനില്‍ എത്തി; പക്ഷെ വില കേട്ട് ബോധം കെടരുത്.!

Zara Sells Lungis As Skirts For Rs 6000
Author
First Published Feb 1, 2018, 10:44 PM IST

ലണ്ടന്‍: മലയാളിയുടെ സ്വകാര്യ വസ്ത്രമാണ് ലുങ്കി, എന്നാല്‍ ലുങ്കി അങ്ങ് കടല്‍കടന്നപ്പോള്‍ സ്ഥിതി മാറി. ലുങ്കി അങ്ങ് ബ്രിട്ടനിലെ ഹൈ സ്ട്രീറ്റ് ഫാഷന്‍ സ്റ്റോറായ സാറയിലെത്തിയപ്പോള്‍ മൊത്തം സെറ്റപ്പ് അങ്ങ് അപ്ഗ്രേഡ് ചെയ്തു, വിലയിലാണെങ്കില്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന മാറ്റവും. ലുങ്കിയുടെ പുതിയ മോഡലിന്റെ വില കേട്ടാല്‍ ഞെട്ടും. 6000 രൂപയോളമാണ് അവിടെ ഒരു ലുങ്കിക്ക് വില. 

Zara Sells Lungis As Skirts For Rs 6000

‘ചെക്ക് മിനി സ്‌കേര്‍ട്ട്’ എന്ന പേരില്‍, ലുങ്കി കൊണ്ട് തയ്ച്ച പാവാടയാണ് സ്പാനിഷ് ഫാഷന്‍ സ്റ്റോറായ സാറയില്‍ ഈ വിലയ്ക്ക് വില്‍ക്കുന്നത്. സംഗതി ലുങ്കിയാണെന്ന് മനസ്സിലാക്കിയ ഉപഭോക്താക്കള്‍, സോഷ്യല്‍ മീഡിയയിലൂടെ ഈ ഫാഷന്‍ വസ്ത്രത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ലുങ്കി ഉപയോഗിച്ച് പാവാടയുടെ മാതൃകയില്‍ വസ്ത്രം തുന്നിയശേഷം അതിന് വലിയ വില ഇട്ടിരിക്കുകയാണ് സാറ ചെയ്തിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. 

Zara Sells Lungis As Skirts For Rs 6000

ഇന്ത്യയിലും പാകിസ്താനിലും തായ്‌ല്ന്‍ഡിലുമൊക്കെ ചൂടുകാലത്ത് ഉപയോഗിക്കുന്ന സാധാരണ വസ്ത്രമാണിതെന്നും ഏറിയാല്‍ അഞ്ച് പൗണ്ടോളം മാത്രമേ ഇതിന് വിലയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ സാറയിലെ കൊള്ളയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ പറയുന്നു. ഇത് പാവാടയല്ല, ലുങ്കിയാണെന്ന് ട്വിറ്ററിലൂടെ മോണിഷ എന്ന ഇന്ത്യന്‍ വംശജ ട്വീറ്റ് ചെയ്തു.  ഇതിനു വേണ്ടി ഇത്രയും പണം മുടക്കേണ്ടതില്ലെന്നും ഇന്ത്യയിലാണെങ്കില്‍ ഈ കാശിന് 15 പാവാട വാങ്ങാനാകുമെന്നും അവര്‍ പറയുന്നു. 

Zara Sells Lungis As Skirts For Rs 6000

Follow Us:
Download App:
  • android
  • ios