ഒരു അത്ഭുത ജീവിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ഇപ്പോള്‍ അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയുടെ വീഡിയോ കണ്ട് ഇതെന്താണെന്ന് തലപുകഞ്ഞ് ആലോചിച്ച് കമന്‍റ് ചെയ്തും ഷെയര്‍ ചെയ്തും അത്ഭുതപ്പെട്ടിരിക്കുകയാണ് ഇവര്‍. പലരും വീഡിയോ കണ്ട് പല സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. 

വളരെ കട്ടികുറഞ്ഞ എല്ലുകളുള്ള ഏതോ ജീവിയാകാമെന്നും അല്ല പുല്‍ച്ചാടിയുടെ എല്ലുകള്‍ പോലെയുണ്ടെന്നുമൊക്കെയാണ് ആളുകളുടെ അനുമാനങ്ങള്‍. ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ ട്വീറ്റ് ചെയ്തത്.