പതിനൊന്ന് വയസുകാരി പാമ്പിനെ കൈയിലെടുത്ത് ഓമനിക്കുന്നതിന്റെ ദൃശ്യമാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഉഗ്രവിഷമുള്ള പാമ്പിനെയാണ് പെൺകുട്ടി കാര്യമറിയാതെ കൈയിലെടുത്ത് ഓമനിച്ചത്.
പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. പാമ്പുകളുടെ വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതും.
പതിനൊന്ന് വയസുകാരി പാമ്പിനെ കൈയിലെടുത്ത് ഓമനിക്കുന്നതിന്റെ ദൃശ്യമാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഉഗ്രവിഷമുള്ള പാമ്പിനെയാണ് പെൺകുട്ടി കാര്യമറിയാതെ കൈയിലെടുത്ത് ഓമനിച്ചത്. പെണ്‍കുട്ടിയുടെ ബന്ധു പങ്കുവച്ച വീഡിയോ പാമ്പുകളെ പിടിക്കുന്ന 'സ്റ്റെവി ദ സ്നേക് ക്യാച്ചർ' എന്ന സ്ഥാപനമാണ് പുറത്തുവിട്ടിരിക്കുന്നത്.
തുറസായ പ്രദേശത്ത് നടക്കുന്നതിനിടെ മുന്നിൽ കണ്ട ചെറിയ പാമ്പിനെ പെൺകുട്ടി കൈയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈപ്പത്തിയിൽ കൊള്ളാവുന്ന വലുപ്പമുള്ള പാമ്പ് വിരലിലൂടെ ഇഴഞ്ഞ് നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഒട്ടും ഭയമില്ലാതെ ആണ് പെണ്‍കുട്ടി പാമ്പുമായി മുന്നോട്ട് നീങ്ങിയത്. അത് ഗാർട്ടർ സ്നേക്കാണെന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. വലുപ്പം കുറഞ്ഞ നിരുപദ്രവകാരികളായ പാമ്പുകളാണ് ഗാർട്ടർ പാമ്പുകൾ. അവയാണെന്ന് കരുതിയാണ് പെൺകുട്ടി പാമ്പിനെ കൈയിലെടുത്തത്.
എന്നാല്‍ ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺവിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ് പെൺകുട്ടി കൈയില്‍ എടുത്ത് ഓമനിച്ചത്. കടിയേറ്റാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നാണ് പാമ്പ് പിടുത്ത വിദഗ്ധർ പറയുന്നത്.
Also Read: 'ഞങ്ങള്‍ക്കുള്ള പങ്ക് എടുക്കുവാണേ'; വാഹനം തടഞ്ഞ് കാട്ടാനകളുടെ കരിമ്പ് മോഷണം; വീഡിയോ
