Asianet News MalayalamAsianet News Malayalam

2000 വര്‍ഷം പഴക്കമുള്ള ലിംഗാകൃതിയിലുള്ള ലോക്കറ്റ്; ഉപയോഗിച്ചിരുന്നത് എന്തിനെന്നോ?

റോമന്‍സ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന സമയത്ത് ഉപയോഗിക്കപ്പെട്ട ലോക്കറ്റ് ആണിതെന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ലിംഗാകൃതിയിലുള്ള ലോക്കറ്റ് ഉപയോഗിക്കുന്നത് എന്ന് സ്വാഭാവികമായും നിങ്ങളില്‍ സംശയം വരാം. 
 

2000 old penis pendant found by metal detectorist
Author
UK, First Published Jun 11, 2022, 4:22 PM IST

ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ലിംഗാകൃതിയിലുള്ള വെള്ളി ലോക്കറ്റ് ( Penis Pendant ) കണ്ടെടുത്ത് മെറ്റല്‍ ഡിറ്റക്ടറിസ്റ്റ്. ഇംഗ്ലണ്ടില്‍ നിന്നാണ് വെന്‍ഡി തോംപ്സണ്‍ എന്ന വനിതാ മെറ്റല്‍ ഡിറ്റക്ടറിസ്റ്റ് അപൂര്‍വ്വമായ ഈ ലോക്കറ്റ് കണ്ടെടുത്തത്. 

1.2 ഇഞ്ച് നീളം വരുന്ന ചെറിയ വെള്ളി ലോക്കറ്റാണിത് ( Silver Pendant) . മാലയില്‍ കൊരുക്കാനുള്ള ചെറിയ കണ്ണിയും, അതോടൊപ്പം തന്നെ ലോക്കറ്റിന്‍റെ അഗ്രഭാഗത്ത് ഒരു വളയവും അടങ്ങുന്നതാണ് ലോക്കറ്റ്. 

റോമന്‍സ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന സമയത്ത് ഉപയോഗിക്കപ്പെട്ട ലോക്കറ്റ് ആണിതെന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ലിംഗാകൃതിയിലുള്ള ലോക്കറ്റ് ( Penis Pendant ) ഉപയോഗിക്കുന്നത് എന്ന് സ്വാഭാവികമായും നിങ്ങളില്‍ സംശയം വരാം. 

അക്കാലത്തെ പല അന്ധവിശ്വാസങ്ങളുമായും ബന്ധപ്പെട്ടാണ് ഈ രീതിയില്‍ ലിംഗാകൃതിയിലുള്ള ലോക്കറ്റ് ഉപയോഗിക്കുന്നത്. ലോക്കറ്റ് മാത്രമല്ല, ലിംഗാകൃതിയിലുള്ള പല ആഭരണങ്ങളും അന്നുകാലത്ത് ആളുകള്‍ അണിഞ്ഞിരുന്നുവത്രേ. ദുഷ്ടശക്തികളില്‍ നിന്ന് രക്ഷനേടാനും, ദൗര്‍ഭാഗ്യങ്ങളി‍ല്‍ നിന്ന് രക്ഷ നേടാനുമെല്ലാമായിരുന്നുവത്രേ ലിംഗാകൃതിയിലുള്ള ആഭരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ പുരാതനമായ ചില കൃതികളിലും പുതിയ ഗവേഷകരുടെ ഗ്രന്ഥങ്ങളിലുമെല്ലാം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

പുരാതന റോമന്‍ എഴുത്തുകാരായ മാര്‍കസ് ടെറന്‍റിയസ് വാറോ, പ്ലിനി ദ എല്‍ഡര്‍ എന്നിവരുടെയെല്ലാം എഴുത്തുകളില്‍ ഇക്കാര്യം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധാരണഗതിയില്‍ ചെമ്പ്, ചെമ്പ് കലര്‍ന്ന ലോഹങ്ങള്‍ എന്നിവ കൊണ്ടാണ് ഇത്തരത്തിലുള്ള ആഭരണങ്ങള്‍ തീര്‍ക്കാറുണ്ടായിരുന്നത്. 

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലോക്കറ്റ് വെള്ളി ( Silver Pendant) കൊണ്ടുള്ളതാണ്. ഇതൊരുപക്ഷേ കൂടുതല്‍ സമ്പത്തുണ്ടായിരുന്ന ആരോ ഉപയോഗിച്ചതോ, അല്ലെങ്കില്‍ വിശ്വാസപരമായി തന്നെ വെള്ളി ലോഹം തെരഞ്ഞെടുത്തതോ ആകാമെന്നാണ് വിലയിരുത്തല്‍. 

റോമന്‍സിന്‍റെ കാലത്ത് സ്ത്രീകളും പുരുഷന്മാരും കുട്ടികളും വളര്‍ത്തുമൃഗങ്ങളുമെല്ലാം ഇത്തരത്തിലുള്ള ലോക്കറ്റുകള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2020 അവസാനത്തോടെയാണ് ഇംഗ്ലണ്ടില്‍ നിന്നും വെന്‍ഡി തോംപ്സണ് ഈ ലോക്കറ്റ് ലഭിക്കുന്നത്. തുടര്‍ന്ന് ഇതിന്‍റെ ചരിത്രപരമായ മൂല്യവും മറ്റും പഠനവിധേയമാക്കി. ഇനി ഇത് ബ്രിട്ടനില്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്നതിന് വേണ്ടിയുള്ള നടപടിയിലേക്കാണ് അധികൃതര്‍ കടക്കുന്നത്. 

Also Read:- ലിംഗത്തിന്‍റെ രൂപമുള്ള ചെടി പറിച്ചെടുത്ത് ടൂറിസ്റ്റുകള്‍; പ്രതിഷേധം

Follow Us:
Download App:
  • android
  • ios