​മാതളം മാത്രമല്ല, മാതളത്തിന്‍റെ തൊലിക്കുമുണ്ട് ഗുണങ്ങള്‍. ചര്‍മ്മം തൂങ്ങുന്നത് ഇവ തടയുന്നത് വഴി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മാതളനാരങ്ങയുടെ തൊലിയും കുരുവും മുഖത്തെ ചുളിവുകൾ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു. 

ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് ചിലരെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടാകാം. അത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. മാതളം മാത്രമല്ല, മാതളത്തിന്‍റെ തൊലിക്കുമുണ്ട് ഗുണങ്ങള്‍. ചര്‍മ്മം തൂങ്ങുന്നത് ഇവ തടയുന്നത് വഴി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മാതളനാരങ്ങയുടെ തൊലിയും കുരുവും മുഖത്തെ ചുളിവുകൾ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു. ഇതിനായി മാതളത്തിന്‍റെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് നല്ലതാണ്. 

ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. ഇതിനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? 30 കഴിഞ്ഞവര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo