റോളർ സ്‌കേറ്റിങ് ചെയ്യുന്ന കുറേ അധികം കുട്ടികളെയാണ് വീഡിയോയില്‍ കാണുന്നത്. അക്കൂട്ടത്തില്‍ ഒരു കുഞ്ഞുമുടുക്കി സ്‌കേറ്റിങിനിടെ നിലത്തുവീഴുന്നതും കാണാം. 

സമൂഹമാധ്യമങ്ങളിൽ താരങ്ങളാകുന്ന ഒട്ടേറെ കൊച്ചുപ്രതിഭകളുണ്ട്. അക്കൂട്ടത്തിലിതാ യുഎസില്‍ നിന്നുള്ള ഒരു കൊച്ചുമിടുക്കിയുമുണ്ട്. സ്‌കേറ്റിങ് ബോർഡിൽ വിസ്മയങ്ങൾ തീർത്താണ് ഈ നാലുവയസുകാരി സോഷ്യല്‍ മീഡിയയിലെ താരമായത്.

റോളർ സ്‌കേറ്റിങ് ചെയ്യുന്ന കുറേ അധികം കുട്ടികളെയാണ് വീഡിയോയില്‍ കാണുന്നത്. അക്കൂട്ടത്തില്‍ ഒരു കുഞ്ഞുമുടുക്കി സ്‌കേറ്റിങിനിടെ നിലത്തുവീഴുന്നതും കാണാം. എന്നാല്‍ തെട്ടടുത്ത നിമിഷം തന്നെ അവള്‍ ചാടി എഴുന്നേല്‍ക്കുകയും കുതിച്ചുപായുന്നതുമാണ് കാണുന്നത്. ഏറ്റവും ഒടുവില്‍ അവള്‍ വിജയിക്കുകയും ചെയ്തു.

View post on Instagram

2020ല്‍ ടിക്ടോക്കിലൂടെ പ്രചരിച്ച ഈ വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 500 മില്ല്യണ്‍ ആളുകളാണ് അന്ന് ഈ വീഡിയോ ടിക്ടോക്കില്‍ കണ്ടത്. തോല്‍വി വിജയത്തിന്‍റെ മുന്നോടിയാണെന്ന സന്ദേശം നല്‍കുന്ന ദൃശ്യം എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: പ്രകൃതി ഭംഗിയും യോഗയും; ചിത്രങ്ങളുമായി നടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona