പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം.  പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്. മുഖക്കുരു തടയാൻ വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ തന്നെ ധാരാളമാണ്. 

ഏത് പ്രായക്കാരിലും മുഖക്കുരു വരാം. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്. മുഖക്കുരു തടയാൻ വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ തന്നെ ധാരാളമാണ്. അത്തരത്തില്‍ ചിലത് പരിചയപ്പെടാം...

ഒന്ന്...

ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇത് പരീക്ഷിക്കാം. 

രണ്ട്... 

മുഖക്കുരുവുള്ള ഭാഗങ്ങളില്‍ ചെറിയ അളവിൽ തേൻ പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. 

മൂന്ന്...

ചൂട് വെള്ളത്തിൽ പേരയില തിളപ്പിച്ചെടുക്കുക. ശേഷം ആ വെള്ളം തണുപ്പിച്ചതിന് ശേഷം മുഖം കഴുകിയാൽ മുഖക്കുരു കുറയും. 

നാല്... 

ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടി രണ്ട് ടീസ്പൂൺ തേനിൽ കലർത്തുക. ശേഷം ഈ മിശ്രിതം മുഖക്കുരുവിന്മേൽ പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാം. 

അഞ്ച്...

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറിയ അളവിൽ വെള്ളത്തിൽ കലർത്തുക. ശേഷം ഈ മിശ്രിതം മുഖക്കുരുവിന്മേൽ പുരട്ടി 10-15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

ഒരു വെള്ളരിക്ക മിക്‌സിലിട്ട് അടിച്ചെടുക്കുക. ശേഷം ഈ വെള്ളരിക്കാ നീരില്‍ ഒരു കോട്ടൺ ബോൾ മുക്കി മുഖക്കുരുവിൽ വയ്ക്കുക. 10 മുതൽ 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: പതിവായി പാലക് ചീര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം