സാധാരണയായി കാണപ്പെടുന്ന മുടിയെ ബാധിക്കുന്ന ഏഴ് പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഇനി പറയുന്നത്

നിലവിലെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് നാം പത്ത് പേരോട് ചോദിക്കുകയാണെന്ന് കരുതുക. അവരില്‍ നാല് പേര്‍ ജോലിയെ പറ്റി സംസാരിക്കുമായിരിക്കും. നാല് പേര്‍ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും രണ്ട് പേര്‍ പണമുണ്ടാക്കാനുള്ള ബദ്ധപ്പാടിനെ കുറിച്ചും പറയുമായിരിക്കും. എന്നാല്‍ ഈ പത്ത് പേരും ഒരേ സ്വരത്തില്‍ പങ്കുവച്ചേക്കാവുന്നൊരു പ്രശ്‌നമാണ് മുടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്ക. അതെ, നമുക്കിടയില്‍ അത്രമാത്രം സാധാരണമാണ് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍. അത്തരത്തില്‍ ഏറെ സാധാരണയായി കാണപ്പെടുന്ന, മുടിയെ ബാധിക്കുന്ന ഏഴ് പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഇനി പറയുന്നത്.

ഒന്ന്

മുടികൊഴിച്ചിലാണ് ഏറ്റവുമധികം പേരും പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്‌നം. തറയിലോ തലയിണയിലോ എല്ലാം പാറിക്കിടക്കുന്ന മുടിയിഴകള്‍ കണ്ടാല്‍ തന്നെ തകര്‍ന്നുപോകുന്നതായി തോന്നുമെന്നാണ് മിക്കവരും ഇതെക്കുറിച്ച് പറയുക. തലയോട്ടി 'ഡ്രൈ' ആയിരിക്കുന്നതിന്റെയും രോമകൂപങ്ങള്‍ ദുര്‍ബലമായിരിക്കുന്നതിന്റേയും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ കിട്ടാതെ പോകുന്നതിന്റേയുമെല്ലാം ഫലമായിട്ടാണ് പൊതുവേ മുടികൊഴിച്ചിലുണ്ടാകുന്നത്. 

രണ്ട്

താരനും മുടിയുടെ ആരോഗ്യം നേരിടുന്നൊരു പ്രധാന വെല്ലുവിളിയാണ്. തലയോട്ടിയില്‍ വെളുത്ത പൊറ്റന്‍ രൂപപ്പെടുന്നതാണ് താരന്റെ പ്രകടമായ ലക്ഷണം. ഇത് പിന്നീട് മുടികൊഴിച്ചിലിനും തലയോട്ടി 'ഡ്രൈ' ആകുന്നതിനുമെല്ലാം കാരണമാകും. തലയോട്ടിക്ക് ആവശ്യമായത്രയും പോഷകങ്ങളും നനവും നല്‍കാനാകാത്തതും ശുചിത്വമില്ലായ്മയുമെല്ലാം താരനിലേക്ക് നയിച്ചേക്കാം. 

മൂന്ന്

മുടിയിഴകള്‍ ഇടയ്ക്ക് വച്ച് പൊട്ടിപ്പോകുന്ന പ്രശ്‌നവും പലരും നേരിടുന്നുണ്ട്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ തന്നെ കെമിക്കലുകള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നതും മുടിയിഴകള്‍ പൊട്ടിപ്പോകാന്‍ ഇടയാക്കുന്നു. മുടിയിഴകള്‍ക്ക് മുകളിലായി നേരിയ സ്‌കെയിലുകളുണ്ട്. അവ ദുര്‍ബലമായി വരുമ്പോഴും മുടി പൊട്ടിപ്പോകാം. മുടിയുടെ നീളത്തില്‍ അഭംഗി, അറ്റം പിളരുന്നത്, മുടി പരുക്കനായി കാണപ്പെടുന്നത് എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാം. 


നാല്

മുടിയിഴ തീരെ കനം കുറഞ്ഞ് വരുന്ന അവസ്ഥയും ഒരു പ്രശ്‌നമായിത്തീരാറുണ്ട്. പോഷകങ്ങളുടെ കുറവ് മൂലമാണ് ഇത്തരത്തില്‍ പോയ മുടിയിഴകള്‍ക്ക് പകരം വരുന്നവ തീരെ കനം കുറഞ്ഞതായിരിക്കാന്‍ കാരണമാകുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് നേരത്തേ കഷണ്ടി രൂപപ്പെടുന്നതിന് ഇടയാക്കും. സ്ത്രീകളെയും ഈ പ്രശ്‌നം ബാധിക്കാറുണ്ടെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. 

അഞ്ച്

മുടിയുടെ അറ്റം പിളര്‍ന്നുപോകുന്ന പ്രശ്‌നത്തെ കുറിച്ചും ധാരാളം പേര്‍ പരാതിപ്പെടാറുണ്ട്. മുടി അസാധാരണമായി 'ഡ്രൈ' ആയി കാണപ്പെടുക, തിളക്കം മങ്ങുക, അറ്റം അഭംഗിയില്‍ കിടക്കുക എന്നിവയെല്ലാം ഈ പ്രശ്‌നം മൂലമുണ്ടാകാം. കെമിക്കലുകളുടെ ഉപയോഗം, അതുപോലെ ഡ്രയര്‍, സ്‌ട്രെയിറ്റ്‌നര്‍- പോലുള്ള ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്, പരുക്കനായ ചീപ്പ് ഉപയോഗിക്കുന്നത്, എപ്പോഴും മുടി കളര്‍ ചെയ്യുന്നതെല്ലാം അറ്റം പിളരാന്‍ ഇടയാക്കാറുണ്ട്. 


ആറ്

മുടിയുടെ വളര്‍ച്ച വളരെ പതുക്കെയാകുന്ന അവസ്ഥയെ കുറിച്ചും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. പ്രധാനമായും ഇത് ഡയറ്റിലുണ്ടാകുന്ന അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. ഇതിന് പുറമെ പ്രായം, ജനിതകഘടന, ഹോര്‍മോണ്‍ വ്യതിയാനം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളും ഇതിന് കാരണമാകാറുണ്ട്. തലയോട്ടിയില്‍ ചിലയിടങ്ങളില്‍ മാത്രമായി മുടി വളര്‍ച്ച തീരെയില്ലാതിരിക്കുന്ന അവസ്ഥയെല്ലാം ഇതിനൊപ്പമുണ്ടായേക്കാം. 

ഏഴ്

മുടി ഒരുപാട് 'റഫ്' ആകുന്നതിനെ കുറിച്ചും ധാരാളം പേര്‍ ആശങ്കപ്പെടാറുണ്ട്. കാലാവസ്ഥയിലെ വ്യത്യാസം, മലിനീകരണം, വെള്ളത്തിലെ പ്രശ്‌നം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും മുടി ഇത്രകണ്ട് 'റഫ്' ആയി മാറുന്നത്. കെമിക്കല്‍ ട്രീറ്റ്‌മെന്റിലൂടെയും സ്പാ പോലുള്ള പൊടിക്കൈകളിലൂടെയും ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളൊന്നും സുസ്ഥിരമായ പരിഹാരം ആവുകയില്ലെന്നതാണ് വസ്തുത. 

ഈ ഏഴ് പ്രശ്‌നങ്ങളെയും ഒരുപോലെ അകറ്റിനിര്‍ത്താന്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ചേരുകളടങ്ങിയ ഉത്പന്നങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാം. പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ അത്തരത്തിലൊരു ഉത്പന്നമാണ്. ഇതിലടങ്ങിയിരിക്കുന്ന 25 പ്രകൃതിദത്ത ചേരുവകളുടെ നന്മ, തിളക്കമുറ്റതും ശക്തവും ആരോഗ്യമുള്ളതുമായ മുടി നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.