പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‌...

ഒന്ന്... 

വരണ്ട ചര്‍മ്മമുള്ളവര്‍ ഉറപ്പായും രണ്ടു നേരമെങ്കിലും മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മം അമിതമായി വരണ്ട് പോകുന്നത് തടയുന്നു. ഇതിനായി ഡ്രൈ സ്കിനിന് പറ്റിയ മോയ്‌സ്ച്വറൈസര്‍ തന്നെ വാങ്ങാം. കുളി കഴിഞ്ഞയുടന്‍ തന്നെ മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കാം. 

രണ്ട്... 

തുടക്കത്തിലെ പറഞ്ഞതു പോലെ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പോകാം. 

മൂന്ന്...

വരണ്ട ചര്‍മ്മം ഉള്ളവര്‍ വെള്ളരിക്ക, തണ്ണിമത്തന്‍ തുടങ്ങി വെള്ളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

നാല്...

വരണ്ട ചര്‍മ്മമുള്ളവരുടെ ചുണ്ടും വരണ്ടതാകാം. അതിനാല്‍ പതിവായി ലിപ് ബാം പുരട്ടാം.

അഞ്ച്...

ശരീരത്ത് എണ്ണ പുരട്ടി മസാജ് ചെയ്യുന്നതും വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് നല്ലതാണ്. 

ആറ്...

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളുമുണ്ട്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടുന്നത് നല്ലതാണ്. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

ഏഴ്... 

ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം അഞ്ച് മിനിറ്റോളം മുഖത്ത് മസാജ് ചെയ്ത ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് പഴങ്ങളും പാനീയങ്ങളും...

youtubevideo