Asianet News MalayalamAsianet News Malayalam

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍...

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

7 tips to reduce belly fat
Author
First Published Jan 26, 2024, 4:26 PM IST

അടിവയറ്റില്‍  അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പതിവായി കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് അടിവയറ്റിലെ  കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. 

രണ്ട്... 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി അടങ്ങിയ ഭക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. അതുവഴി വയറും വണ്ണവും കുറയ്ക്കാം. 

നാല്... 

വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 

അഞ്ച്...

നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. 

ആറ്... 

ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതും പ്രധാനമാണ്.  

ഏഴ്... 

സ്ട്രെസ് കുറയ്ക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നതും ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തില്‍ സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമാണെങ്കില്‍ എന്ത് സംഭവിക്കും?

youtubevideo

Follow Us:
Download App:
  • android
  • ios