കുട്ടികളെ കാർട്ടൂൺ കഥാപാത്രങ്ങൾ പലപ്പോഴും സ്വാധീനിക്കാറുണ്ട്. അതുവഴി തങ്ങളുടെ സൂപ്പർ ഹീറോകളെ പോലെ ചാടുക, ഓടുക, ഉയരമുള്ള കെട്ടിടങ്ങളിൽ കയറുക, തുടങ്ങിയ കാര്യങ്ങൾ കുട്ടികള്‍ പലപ്പോഴും അനുകരിക്കാനും ശ്രമിക്കാറുണ്ട്. സ്‌പൈഡർമാനെ പോലെ ഭിത്തിയിൽ കയറാൻ ശ്രമിച്ച് അപകടത്തിൽപ്പെടുകയും ചെയ്തിട്ടുള്ളവർ നിരവധിയാണ്. ഇവിടെയിതാ അത്തരത്തില്‍ സാഹസികപ്രവൃത്തി ചെയ്യുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വീടിനുള്ളിലെ തൂണില്‍ വലിഞ്ഞു കയറുന്ന ഏഴുവയസുകാരാന്‍റെ വീഡിയോ ആണിത്. ഓരോ തവണ തൂണില്‍ കയറുമ്പോഴും താഴെ വീഴുകയായിരുന്നു കുരുന്ന്. എന്നാല്‍ തോല്‍ക്കാന്‍ മനസ്സിലാതെ വീണ്ടും പരിശ്രമിക്കുന്ന കുട്ടി കുറുമ്പനെ ആണ് വീഡിയോയില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ ഈ പരിശ്രമത്തില്‍ അവന്‍ വിജയിക്കുകയും ചെയ്തു.

 

 

 

ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായത്. ഓരോ തവണ പരാജയപ്പെടുമ്പോഴും ശ്രമം ഉപേക്ഷിക്കാതെ മുന്നോട്ടു പോയ മിടുക്കനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം, കുട്ടികള്‍ ഇത്തരം സാഹസിക പ്രവൃത്തികള്‍ അനുകരിക്കരുത് എന്നും ഒരുകൂട്ടര്‍ അഭിപ്രായപ്പെട്ടു. വീഡിയോ ഇതുവരെ ഒന്നര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. 

Also Read: 'സന്തോഷമായിരിക്കൂ', കൊവിഡ് രോഗികൾക്കായി അമ്മ തയ്യാറാക്കിയ സൗജന്യഭക്ഷണ പാക്കറ്റിൽ സ്നേഹം നിറച്ച് മകൻ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona