ജ്വല്ലറി മോഷണം, എടിഎം മോഷണം തുടങ്ങിയവയൊക്കെ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. എന്നാല്‍ ഇവിടെയൊരു ബസ് സ്റ്റോപ്പ് മോഷണത്തെ കുറിച്ചാണ് പറയുന്നത്. ബസ് സ്റ്റോപ്പ് മോഷണമോ? അതേ, സംഭവം നടന്നത് മഹാരാഷ്ട്രയിലെ പൂനെയിലാണ്. 

ബസ് സ്റ്റോപ്പ് ഇരുന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറാത്തി ഭാഷയിലുള്ളതാണ് ഈ പോസ്റ്റ്. 

"ബിടി കബ്ഡെ ദേവകി പൊലീസ് സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റോപ്പ് മോഷ്ടിക്കപ്പെട്ടു. ആരെങ്കിലും അത് കണ്ടെത്തുകയോ അതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുകയോ ചെയ്താൽ  5,000 രൂപ പാരിതോഷികം ലഭിക്കും" - എന്നാണ് ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്. 

 

പ്രാദേശിക നേതാവായ പ്രശാന്ത് മഹാസ്‌കെയുടെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത് എന്ന് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ബസ് സ്റ്റോപ്പ് മോഷണം പോയതായിരിക്കില്ല, പകരം പരിഹാസരൂപേണ ജനങ്ങളുടെ പ്രതിഷേധമാകാം പോസ്റ്ററിൽ കുറിച്ചിരിക്കുന്നത് എന്നും ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു. 

Also Read: 'ആ കരടിയെ അവള്‍ക്ക് തിരിച്ചുകൊടുക്കൂ, അതിലാണവളുടെ ജീവന്‍...'