സോഷ്യല്‍ മീഡിയയില്‍ മൃഗങ്ങളുടെ കൗതുകകരമായ വീഡിയോകള്‍ ധാരാളമായി കാണാം. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. പട്ടം പറത്തുന്ന കുരങ്ങ്!  ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് കുരങ്ങ് പട്ടം പറത്തുന്ന വീഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് കണ്ട് നിരവധി പേരാണ് കയ്യടിക്കുന്നതും ചിരിക്കുന്നതും. സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഒരു കുരങ്ങ് പട്ടം പറത്തുന്നു, അതെ അതൊരു കുരങ്ങ് തന്നെയാണ്..' അദ്ദേഹം പോസ്റ്റ് ചെയ്തു. പതിനായിരത്തിലേറെ പേരാണ് വീഡിയോ പങ്കുവച്ചത്.  ;