Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരി ഹോട്ടൽ മേഖലയെ ബാധിക്കുന്നതിന് തെളിവായി ഒരു ചിത്രം...

എത്രമാത്രമാണ് മഹാമാരി മനുഷ്യരാശിയെ കടന്നുപിടിച്ചത് എന്ന് വ്യക്തമാക്കുന്ന വാചകമാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. പലരും പറയാന്‍ മടിക്കുന്ന, എന്നാല്‍ പറയാനാഗ്രഹിക്കുന്ന ഒന്നാണിതെന്നും പലരും കുറിക്കുന്നു

a picture which itself discuss how pandemic affects industries
Author
Trivandrum, First Published Apr 22, 2021, 11:35 PM IST

കൊവിഡ് 19 എന്ന മഹാമാരി ആരോഗ്യമേഖലയെ മാത്രമല്ല, മറ്റ് പല മേഖലകളെയും തകര്‍ച്ചയുടെ വക്കിലേക്കാണ് കൊണ്ടുപോകുന്നത്. ഇതിന് തെളിവാകുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി 'റെഡ്ഡിറ്റ്' എന്ന സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രം. 

അമേരിക്കയിലെ ടെക്‌സാസിലുള്ള 'ചിക്കന്‍ എക്‌സ്പ്രസ്' എന്ന പ്രമുഖ ഭക്ഷ്യശൃംഖലയുടെ ഏതോ ഔട്ട്‌ലെറ്റില്‍ നിന്നും ഉപഭോക്താവിന് ലഭിച്ച പാഴ്‌സലിനൊപ്പം ചേര്‍ത്തിരിക്കുന്ന സ്റ്റിക്കര്‍ കുറിപ്പിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ജീവനക്കാരുടെ എണ്ണം വളരെ കുറവാണെന്നും അതിനാല്‍ ദയവായി ഞങ്ങളോട് സഹകരിക്കണമെന്നുമാണ് കുറിപ്പിലെ ആദ്യവാചകം. രണ്ടാമതായി വരുന്ന വാചകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജോലി പോലും ആവശ്യമില്ലാത്ത അവസ്ഥയിലാണ് ആളുകള്‍ എന്നായിരുന്നു ആ വാചകം. 

എത്രമാത്രമാണ് മഹാമാരി മനുഷ്യരാശിയെ കടന്നുപിടിച്ചത് എന്ന് വ്യക്തമാക്കുന്ന വാചകമാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. പലരും പറയാന്‍ മടിക്കുന്ന, എന്നാല്‍ പറയാനാഗ്രഹിക്കുന്ന ഒന്നാണിതെന്നും പലരും കുറിക്കുന്നു. കേവലം ഒരു സ്ഥാപനത്തിന്റെ മാത്രം അവസ്ഥയല്ല ഇതെന്നും പല രാജ്യങ്ങളിലായി പല മേഖലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍- പ്രത്യേകിച്ച് ഹോട്ടൽ മേഖല എല്ലാം തന്നെ സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. 

Also Read:- 'അദ്ദേഹത്തെ മറക്കാനാകില്ല'; കൊവിഡ് ബാധിച്ച് മരിച്ച തെരുവുകച്ചവടക്കാരന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാർ...

ഇന്ത്യയിലും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. തലസ്ഥാനമുള്‍പ്പെടെ പല നഗരങ്ങളും പ്രതിസന്ധികളില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്. വൈകാതെ രാജ്യത്തും കച്ചവടമേഖല തകര്‍ച്ച നേരിടുമെന്ന വിലയിരുത്തലുകള്‍ വരുന്നതിനിടെയാണ് ഈ ചിത്രം ഒരോര്‍മ്മപ്പെടുത്തല്‍ പോലെ ചര്‍ച്ചകളില്‍ വന്നുപോകുന്നത്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി...

Follow Us:
Download App:
  • android
  • ios