പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിലിരുന്നവ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍റെ മീശയാണ് ഇനി ട്രെന്‍ഡാകുന്നു. ഇപ്പോള്‍ തന്നെ പലരും ഈ മീശ അനുകരിച്ചുതുടങ്ങി. അറ്റം വളഞ്ഞും  കട്ടികുറിച്ചും മധ്യത്ത് കട്ടിയോടും കൂടിയ കൊമ്പന്‍ മീശയാണ് അഭിനന്ദന്‍റെ. ഇന്ത്യ മുഴുവന്‍ ഈ കൊമ്പന്‍ മീശ തരംഗമാകും.

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ ഭരണാധികാരിയായിരുന്ന ഫ്രാന്‍സ് ജോസഫിന്‍റേതിന് സമാനമാണ് അഭിനന്ദന്‍റെ മീശ. അഭിനന്ദന്‍റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്നേഹവും വാർത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനയാണ് പലരേയും അഭിനന്ദൻ സ്റ്റൈൽ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്.  നിരവധി പേര്‍ ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. 

 

 

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിനുസമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുന്‍പ് നടത്തിയിട്ടുണ്ട്.  

സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ.